HOME
DETAILS
MAL
അതിരപ്പിള്ളി: എന്‍.ഒ.സി നല്‍കിയത് നടപടിക്രമം മാത്രമെന്ന് കാനം
backup
June 13 2020 | 04:06 AM
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് എന്‍.ഒ.സി (നിരാക്ഷേപ പത്രം) നല്‍കിയത് സര്‍ക്കാര്‍ നടപടിക്രമം മാത്രമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
ആതിരപ്പിള്ളി വിഷയത്തില്‍ ഇപ്പോള്‍ നടന്നിട്ടുള്ളത് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ മാത്രമാണ്. അതിനകത്ത് രാഷ്ട്രീയം കാണേണ്ട. എല്‍.ഡി.എഫ് ഇതുവരെ ഇത്തരമൊരു പദ്ധതിയെ കുറിച്ച് തീരുമാനിച്ചിട്ടില്ല. അതുകൊണ്ട് എന്ത് എന്‍.ഒ.സി വന്നാലും ഒരു പ്രശ്നവുമില്ല. അതൊക്കെ ഒരു ഭരണനിര്‍വഹണത്തിന്റെ ഭാഗമായി വരുന്ന കാര്യം മാത്രമാണ്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."