കെ.കെ നന്ദകുമാര്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ മുസ്‌ലിം ലീഗ് അംഗം കെ.കെ നന്ദകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടണ്ടുവന്നതിനെ തുടര്‍ന്ന് പ്രസിഡന്റ് അംബിക മംഗലത്ത് രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നന്ദകുമാര്‍ ഏകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അംബിക മംഗലത്ത് നന്ദകുമാറിന്റെ പേരു നിര്‍ദേശിച്ചു. ജയശ്രീ ഷാജി പിന്താങ്ങി. യു.ഡി.എഫിലെ മുന്നണി ധാരണപ്രകാരമാണ് പ്രസിഡന്റ് പദവി ലീഗിന് ലഭിച്ചത്. മലപുറം 16-ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തംഗമാണ് കെ.കെ നന്ദകുമാര്‍.
ഭരണസമിതിയില്‍ നടന്ന അനുമോദന യോഗത്തില്‍ വൈസ് പ്രസിഡന്റ് കുട്ടിയമ്മാ മാണി, സ്ഥിരംസമിതി ചെയര്‍മാന്‍ എം.ഇ ജലീല്‍, ഐബി റെജി, ഷാഫി വളഞ്ഞപാറ, അംബിക മംഗലത്ത്, ആര്‍.എന്‍ റസാഖ്, റീനാ ബഷീര്‍, മുത്തു അബ്ദുസലാം, സലോമി സലീം, കെ.സി ശിഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."