ബ്രക്സിറ്റ്; പുതിയ കരാറിലെ വോട്ടെടുപ്പ് ഇന്ന്
ലണ്ടന്‍: ബ്രക്സിറ്റ് കരാറിന് ബദല്‍ കണ്ടെത്താനുള്ള നീക്കം ബ്രിട്ടിഷ് പാര്‍ലമെന്റ് തള്ളി. എട്ട് നിര്‍ദേശങ്ങളിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. യൂറോപ്യന്‍ യൂനിയനുമായി സഹകരണം, ഏപ്രില്‍ 12ന് ഉടമ്പടിയില്ലാത്ത ബ്രക്സിറ്റ്, ഹിത പരിശോധന, ആര്‍ട്ടിക്കിള്‍ 50 പിന്‍വലിക്കല്‍ എന്നിങ്ങനെ എട്ട് തരത്തിലുള്ള നിര്‍ദേശങ്ങളാണ് എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇവയെല്ലാം വോട്ടിനിട്ടതോടെ പരാജയപ്പെടുകയായിരുന്നു.
അതിനിടെ ബ്രക്സിറ്റിലെ പുതിയ കരാറിലെ വോട്ടെടുപ്പ് ഇന്നു പാര്‍ലമെന്റില്‍ നടക്കുമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ അറിയിച്ചു. ബ്രക്സിറ്റിലെ പരിഷ്കരിച്ച മൂന്നാം കരാറാണ് വോട്ടിനിടുക. കരാറില്ലാതെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്‍വാങ്ങുന്നതിനെ ഒഴിവാക്കാനാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി കൊണ്ടുവന്ന ബ്രക്സിറ്റ് ഉടമ്പടി നേരത്തെ രണ്ടുതവണ പാര്‍ലമെന്റ് തള്ളിയിരുന്നു.
ഇന്നു പാര്‍ലമെന്റില്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുവരുന്ന കരാര്‍ അംഗീകരിക്കുവാന്‍ അംഗങ്ങള്‍ തയാറായാല്‍ രാജിവയ്ക്കാമെന്ന് പ്രധാനമന്ത്രി തെരേസ മേ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കണ്‍സര്‍വേറ്റീവ് എം.പിമാരുടെ സമ്മേളനത്തിലാണ് മേ ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."