HOME
DETAILS
MAL
മുസ്ലിംകളോട് ചൈനയ്ക്ക് കാപട്യമെന്ന് യു.എസ്
backup
March 28 2019 | 20:03 PM
വാഷിങ്ടണ്‍: മുസ്ലിംകളോട് ചൈനയ്ക്ക് കാപട്യനയമാണുള്ളതെന്ന് യു.എസ്. ഉയിഗൂര്‍ മുസ്ലികളോട് ക്രൂരമായി സമീപനമാണ് ചൈന പുലര്‍ത്തുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
തടങ്കല്‍ കേന്ദ്രങ്ങളില്‍ രക്ഷപ്പെട്ടവര്‍, അവരുടെ ബന്ധുക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യാതൊരു കാരണവുമില്ലാതെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ ചൈന വിട്ടയക്കണമെന്നും ഇവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും പോംപിയോ ട്വീറ്റ് ചെയ്തു.
മുസ്ലിംകളോടുള്ള ചൈനയുടെ ലജ്ജാകരമായ കാപട്യത്തെ ലോകത്തിന് അംഗീകരിക്കാനാവില്ല. ഒരുഭാഗത്ത് സ്വന്തം രാജ്യത്തെ പത്തു ലക്ഷത്തോളം മുസ്ലിംകളെ പീഡിപ്പിക്കുമ്പോള്‍ മറുഭാഗത്ത് തീവ്രവാദികളെ യു.എന്നിലെ ഉപരോധത്തില്‍നിന്ന് രക്ഷപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."