ഇപോസ് മെഷീന്‍ കുരുക്കായി; 450 കാര്‍ഡുടമകള്‍ക്ക് റേഷന്‍ കിട്ടാക്കനി
ശാസ്താംകോട്ട: താലൂക്കില്‍ പുതിയതായി സ്ഥിരം കാര്‍ഡു ലഭിച്ച 450 റേഷന്‍ കാര്‍ഡുടമകള്‍ക്ക് സാധനം ലഭിക്കണമെങ്കില്‍ ഒരു മാസം ഇ പോസ് മെഷീനു മുന്നില്‍ കാത്തിരിക്കണം.
സമയത്ത് ഫോട്ടോ എടുക്കാന്‍ കഴിയാത്തവര്‍, മറ്റു താലൂക്കുകളില്‍ നിന്ന് കുറവ് ചെയ്ത് എത്തിയവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കാര്‍ഡുടമകള്‍ക്കാണ് ഈ ദുര്‍വിധി.
കാര്‍ഡു വിതരണ സമയത്ത് ഇവര്‍ക്ക് താല്‍ക്കാലിക കാര്‍ഡുകളാണ് നല്‍കിയിരുന്നത്. പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ താല്‍ക്കാലിക കാര്‍ഡു മാറ്റി സ്ഥിരം കാര്‍ഡുകള്‍ നല്‍കി. എന്നാല്‍ പുതിയ കാര്‍ഡുകളുടെ വിവരം സെര്‍വര്‍ കംപ്യൂട്ടറില്‍ ചേര്‍ത്തെങ്കില്‍ മാത്രമേ ഇ പോസ് മെഷിനുമായി കാര്‍ഡുകള്‍ ബന്ധിപ്പിക്കാനാകൂ.
ഇതിന് ഒരു മാസമെങ്കിലും വേണ്ടിവരും ഇതിനു ശേഷമേ ഇവര്‍ക്ക് റേഷന്‍ ലഭിക്കു. റേഷന്‍ അരി മാത്രം ആശ്രയിച്ചു ജീവിച്ചവരെ പുതിയ സംവിധാനം വഴി പെരുവഴിയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."