കൂത്താട്ടുകുളം സഹകരണ ആശുപത്രി ഭരണ സമിതി രാജിവച്ചു
കൂത്താട്ടുകുളം : കൂത്താട്ടുകുളം രാജീവ് ഗാന്ധി മെമ്മോറിയല്‍ സഹകരണ ആശുപത്രി ഭരണ സമിതി ഒന്നടങ്കം രാജി സമര്‍പ്പിച്ചു. സംഘത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗം അംഗങ്ങളുടെ വിശദീകരണം.
ഭരണ സമിതി പ്രസിഡന്റ് മുന്‍ എം.എല്‍.എ ജോണി നെല്ലൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി സമര്‍പ്പിച്ചതായാണ് വിവരം.
1972 ല്‍ ആരംഭിച്ച ആശുപത്രിയുടെ തുടക്കം മുതല്‍ ഭരണം യു.ഡി.എഫ് നേതൃത്വത്തിലായിരുന്നു.45 വര്‍ഷത്തെ ഭരണം കൊണ്ട് ആശുപത്രി പൂര്‍ണമായും കടക്കെണിയിലകപ്പെട്ടു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നടത്തുന്നതിനുള്ള വരുമാനം ഇല്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണം പോലും ഉണ്ടാകാത്ത സാഹചര്യത്തില്‍ ആശുപത്രി അടച്ചു പുട്ടമെന്നും അഭ്യൂഹമുണ്ട്.
ഒരു കാലത്ത് മേഖലയിലെ സാധാരണക്കാരന്റെ ആശുപത്രിയായി പ്രതാപത്തോടെ നില നിന്ന ആശുപത്രിയുടെ ശോച്യാവസ്ഥക്ക് കോണ്‍ഗ്രസിലെ ഗ്രൂപ്പു തര്‍ക്കങ്ങളും, യു.ഡി.എഫിലെ തമ്മിലടിയുമാണ് പ്രധാന കാരണം.നിലവില്‍ നഗരസഭ, ബി.എസ് എന്‍ എല്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വിവിധയിനത്തില്‍ കുടിശിക തുക അടക്കാനുണ്ട്.പി എഫ് വിഹിതം, ലോണ്‍, ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ കോടിളുടെ ബാധ്യതയുള്ളതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."