സ്റ്റേ നീക്കം ചെയ്യുന്നതില്‍ നടപടി സ്വീകരിക്കാതെ നഗരസഭ ഒളിച്ച് കളിക്കുന്നു
മട്ടാഞ്ചേരി:പാണ്ടിക്കുടിയില്‍ പുതിയതായി ആരംഭിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ ചില്ലറ മദ്യവില്‍പ്പനശാല അടച്ച് പൂട്ടിക്കുന്ന കാര്യത്തില്‍ നഗരസഭ ഒളിച്ച് കളിക്കുന്നതായി ആക്ഷേപം.മദ്യവില്‍പ്പന ശാല അടച്ച് പൂട്ടുന്നതുമായി ബന്ധപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.എന്നാല്‍ ഈ സ്റ്റേ നീക്കം ചെയ്യുന്നതിന് രണ്ടാഴ്ച പിന്നിട്ടിട്ടും നഗരസഭയുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികളൊന്നുമില്ലന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
രണ്ടാഴ്ച നീണ്ട് നിന്ന സമരങ്ങള്‍ക്കൊടുവിലാണ് മദ്യവില്‍പ്പന ശാലയുടെ പ്രവര്‍ത്തനത്തിന് അനുമതി നിഷേധിച്ച് നഗരസഭ നോട്ടീസ് നല്‍കിയത്.എന്നിട്ടും മദ്യശാല പ്രവര്‍ത്തനം തുടര്‍ന്നതോടെ പൂട്ടി സീല്‍ ചെയ്യാന്‍ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു.ഉത്തരവ് നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇവിടെ ഏറെ നേരം ബഹളവുമുണ്ടായി.
പിറ്റേ ദിവസം ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്യാന്‍ എത്തിയെങ്കിലും സ്റ്റോക്ക് കണക്കെടുക്കുന്നതിന് സമയം അനുവദിച്ച് നല്‍കുകയായിരുന്നു.ഇതിനിടെ കണ്‍സ്യൂമര്‍ ഫെഡ് കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയുമായിരുന്നു.സ്റ്റേ നീക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അന്ന് മേയര്‍ പറഞ്ഞിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.മദ്യവില്‍പ്പന ശാല ഇപ്പോള്‍ സുഖമമായി പ്രവര്‍ത്തിക്കുകയാണ്.അന്ന് സമരം ചെയ്തവരാരും തന്നെ ഇതിനെതിരെ രംഗത്ത് വന്നിട്ടുമില്ല.ഇപ്പോള്‍ ഇവിടെ രണ്ട് മദ്യവില്‍പ്പന ശാല പ്രവര്‍ത്തിക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.ദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ മദ്യം വാങ്ങാന്‍ വരുന്നതിനാല്‍ വലിയ തിരക്ക് ഇവിടെ അനുഭവപ്പെടുകയാണ്.മദ്യവില്‍പ്പന ശാല മാറ്റുന്നതിന് നഗരസഭ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."