വരള്‍ച്ച; തോട്ടങ്ങള്‍ ഉണക്കു ഭീഷണിയില്‍
പത്തിരിപ്പാല: കടുത്ത വരള്‍ച്ചയില്‍ കമുങ്ങിന് തോട്ടങ്ങളും വാഴതോട്ടങ്ങളും വാഴതോട്ടങ്ങളും ഉണങ്ങുന്നു. പടിഞ്ഞാറെ മേഖലയിലെ പഞ്ചായത്തുകളിലാണ് കൂടുതല്‍. കിണറുകളും കുളങ്ങളും വറ്റിയതോടെ ഇവയുടെ നന മുടങ്ങിയതാണ് ഉണക്കത്തിന് കാരണം. കുല വന്ന നേന്ത്ര വാഴ തോട്ടങ്ങളും കമുങ്ങ്, വെറ്റില, കുരുമുളക് വള്ളികള്‍ എന്നിവയും ഇതോടൊപ്പം ഉണങ്ങുന്നുണ്ട്. കമുങ്ങിന് തോട്ടങ്ങളില്‍ വ്യാപകമായ കൃഷി നാശമുണ്ടായിട്ടുണ്ട്. മാത്രമല്ല വെള്ളം നനക്കാന്‍ കഴിയാത്തതിനാല്‍ ഉണങ്ങി കുലവന്ന വാഴകള്‍ ഒടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. ഇവിടേക്ക് വെള്ളം ലഭിച്ചിരുന്ന കുളങ്ങള്‍ വറ്റിയതാണ് കാരണം. പഞ്ചായത്തില്‍ തൊഴിലുറപ്പില്‍ കുളം നന്നാക്കി തരാന്‍ ആവശ്യപ്പെട്ടിട്ടും കപ്പൂര്‍ പഞ്ചായത്ത് അധികൃതരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
വേനല്‍ക്കാലത്ത് എല്ലാ പഞ്ചായത്തുകളിലും പൊതുകുളങ്ങളും കിണറുകളും സ്വകാര്യ കുളങ്ങളും മറ്റ് ജലാശയങ്ങളും തൊഴിലുറപ്പ് തൊഴിലില്‍ ഉള്‍പ്പെടുത്തി ചളി നീക്കി ഉപയോഗപ്രദമാക്കുമ്പോള് ഈ മേഖലയിലെ പഞ്ചായത്തില്‍ വേനല്‍ക്കാലത്ത് റോഡ് നിര്‍മാണം, കോണ്‍ക്രീറ്റ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള പണികളാണ് തൊഴിലുറപ്പ് തൊഴിലാളികളെ വെച്ച് ചെയ്യിക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."