പക്ഷികള്‍ക്ക് കുടിവെള്ള സംവിധാനവുമായി മൂന്നാം ക്ലാസ് വിദ്യാര്‍ഥി
വെഞ്ഞാറമൂട്: പക്ഷികള്‍ക്ക് കുടവെള്ളമൊരുക്കി വിരുന്നു കാരിയെപ്പോലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി. വെഞ്ഞാറമൂട് മുക്കുന്നൂര്‍ റെയിന്‍ ഡ്രോപ്സില്‍ മുഹമ്മദ് റാഫിയുടെയും സൗമ്യയുയും മകള്‍ സാറയാണ് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുകാരി. വീട്ടിനു മുന്‍വശത്തെ ടാപ്പിന് താഴെ സിമന്റ് തിട്ടയില്‍ ഇറ്റ് വീണ വെള്ളത്തുള്ളികള്‍ കുടിക്കാന്‍ ചില ചെറുപക്ഷികള്‍ ചൂട് കനത്തതോടെ എത്തിത്തുടങ്ങിയിരുന്നു.
ഇതോടെയാണ് പക്ഷികള്‍ക്കൊരു കുടിവെള്ള പദ്ധതി എന്ന ആശയം സാറയുടെ മനസിലുദിച്ചത്. മാതാപിതാക്കളോട് ഇക്കാര്യം പറയുകയും അവര്‍ അംഗീകരിക്കുകയും ചെയ്തതോടെ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചായി പിന്നീടുള്ള ആലോചന. അതിനൊടുവിലാണ് കുടിവെള്ള കുപ്പികളുടെ മുകല്‍ ഭാഗം മുറിച്ചു മാറ്റിയ ശേഷം മതിലില്‍ പല ഭാഗത്തായി കെട്ടി വയ്ക്കുകയും അതില്‍ വെള്ളം നിറക്കുകയും ചെയ്യുക എന്ന ആശയം തെളിഞ്ഞു വന്നത്. മാതാ പിതാക്കളുടെ സഹായം കിട്ടിയതു കൊണ്ട് പദ്ധതി എളുപ്പത്തില്‍ യാഥാര്‍ത്ഥ്യമായി. ഒരാഴ്ച മുന്‍പു മുതല്‍ മതിലില്‍ കെട്ടി വച്ച കുപ്പികളില്‍ വെള്ളം നിറയ്ക്കുകയും ചെയ്തു. ആദ്യ ദിനങ്ങളില്‍ പക്ഷികള്‍ ഒന്നും വെള്ളം കുടിക്കാനെത്തിയല്ലങ്കിലും നാലു ദിവസമായി പക്ഷികള്‍ വെള്ളം കുടിക്കാനെത്തിയതോടെ ലക്ഷ്യം കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണ് സാറയിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."