കനത്ത വേനലില്‍ ആശ്വാസമായി പുളിക്കൂല്‍ തോട്ടിലെ തടയണ
നാദാപുരം: പാഴായിപ്പോകുന്ന ജലം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം ഫലപ്രാപ്തിയില്‍. തോട് നിറയെ ശുദ്ധജലം. കഴിഞ്ഞ വര്‍ഷത്തെ കൊടുംവേനലിലാണ് നാദാപുരം പുളിക്കൂല്‍ പ്രദേശത്തെ ആളുകളുടെ ആശ്രയമായ പുളിക്കൂല്‍ തോട്ടിലെ ജലം സംരക്ഷിക്കാന്‍ വാര്‍ഡ് മെംബര്‍ വി.എ അമ്മത് ഹാജി, ജനകീയ പ്രവര്‍ത്തകരായ സി.എച്ച് മോഹനന്‍, സി.വി ഹമീദ്, ആര്‍.കെ ഹമീദ് ,സി.പി അബ്ദുദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. താല്‍ക്കാലിക തടയണയിലൂടെ ഒഴുക്ക് തടഞ്ഞു നിര്‍ത്തി വെള്ളം സംരക്ഷിക്കുകയായിരുന്നു. പ്രവര്‍ത്തനം വിജയകരമായതോടെ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ സ്ഥിരം ബണ്ട് നിര്‍മാണത്തിന് മാറ്റിവയ്ക്കുകയും ഒന്നര മീറ്റര്‍ ഉയരത്തില്‍ രണ്ട് സ്പില്‍വേയും ചേര്‍ത്ത് നിര്‍മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു.
പുളിക്കൂല്‍ പാലം മുതല്‍ കോമത്ത് താഴ വരെ ഒരു കിലോമീറ്ററിലധികം നിറഞ്ഞു നില്‍ക്കുന്ന തോട് പരിസരത്തെ ജലക്ഷാമം പരിഹരിക്കാന്‍ ഏറെ സഹായകമാവുകയാണ്. ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സ്ഥിരമായി നീന്തിത്തുടിക്കാന്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."