HOME
DETAILS

ജനങ്ങളുടെ നടുവൊടിച്ച് ഇന്ധന വില വര്‍ധന

  
backup
June 15 2020 | 03:06 AM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%87


കൊച്ചി: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളുടെ നടുവൊടിച്ച് തുടര്‍ച്ചയായ ഇന്ധനവില വര്‍ധന. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിനു പിന്നാലെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെയാണ് എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.
രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സമയത്ത് അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് ചൂണ്ടിക്കാട്ടി യാതൊരു നിയന്ത്രണവുമില്ലാതെയാണ് എണ്ണക്കമ്പനികള്‍ ആഗോളതലത്തിലുള്ള പ്രതിദിന നിരക്കിന് അനുസൃതമായി രാജ്യത്തെ എണ്ണവിലയില്‍ മാറ്റംവരുത്തുന്നത്.
ദിവസവും ചില്ലറ പൈസയാണ് വര്‍ധിക്കുന്നതെന്നതിനാല്‍ ഇത് പെട്ടെന്ന് ശ്രദ്ധിക്കാതെ പോകുമെന്ന മറപിടിച്ചാണ് വര്‍ധന. കഴിഞ്ഞ എട്ടു ദിവസമായി പെട്രോളിന് ആകെ 4.54 രൂപയും ഡീസലിന് 4.42 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. അന്ന് ബാരലിന് 20 ഡോളറില്‍ താഴെ ആഗോളതലത്തില്‍ എണ്ണവില എത്തിയിരുന്നു. എന്നാല്‍ അതിന്റെ ഗുണം വാഹനങ്ങള്‍ റോഡിലില്ലാതിരുന്നിട്ടുകൂടി ജനങ്ങളിലെത്തിക്കാതെ എക്‌സൈസ് തീരുവ കുത്തനെ കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
അതുകാരണം വിലയില്‍ വ്യത്യാസം ഉണ്ടായില്ല. അന്ന് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് ഇങ്ങനെ വര്‍ധിപ്പിച്ചിരുന്നത്. തുടര്‍ന്ന് മാര്‍ച്ച് 14നും എക്‌സൈസ് തീരുവ വീണ്ടും വര്‍ധിപ്പിച്ചു.അന്ന് പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതം കൂട്ടിയതോടെ വില യഥാക്രമം പെട്രോളിന് 13ഉം ഡീസലിന് 16ഉം വര്‍ധിച്ചിരുന്നു. ഇതുവഴി ഏതാണ്ട് രണ്ടുലക്ഷം കോടി രൂപയുടെ വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ അധികമായി നേടിയത്. പ്രത്യേക അധിക എക്‌സൈസ് തീരുവയാണ് കൂട്ടിയിരുന്നതെന്നതിനാല്‍ ഇത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കേണ്ടതില്ലെന്നതും മുതല്‍ക്കൂട്ടായി.
രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടിയെന്ന് പറഞ്ഞ് ഈമാസം ഏഴുമുതലാണ് എണ്ണവില കൂട്ടിത്തുടങ്ങിയത്. ഈമാസം ആറിന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 42 ഡോളറായിരുന്നു. എന്നാല്‍ 12ന് ഇത് 38 ഡോളറായി കുറഞ്ഞിട്ടും എണ്ണക്കമ്പനികള്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ച് വിലകൂട്ടല്‍ തുടരുകയാണ്. വില വരുംദിവസങ്ങളിലും വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago