HOME
DETAILS
MAL
കരിപ്പൂരില്‍ പി.പി.ഇ കിറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍
backup
June 15 2020 | 03:06 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന് സമീപത്ത് രണ്ട് പി.പി.ഇ കിറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ട്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ, യാത്രക്കാരോ ഉപേക്ഷിച്ചതാണെന്ന് സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് കണ്ടെത്തും. കൊവിഡ് പാശ്ചാത്തലത്തില്‍ കര്‍ശന നടപടികളെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കര്‍ശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പി.പി. ഇ കിറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ലോകത്തിനു മാതൃകയാകേണ്ടത് കേരളമാണ്. അപൂര്‍വമായി മാത്രമേ ഇത്തരത്തിലുള്ള സംഭവം ഉണ്ടാകൂവെന്നും ഗൗരവതരമായി ഇത്തരം കാര്യങ്ങളെ സമീപിക്കണമെന്നും സംസ്ഥാനത്ത് പി.പി.ഇ കിറ്റുകളുടെ ശാസ്ത്രീയ നിര്‍മാര്‍ജനമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."