അധികൃതരുടെ അനാസ്ഥ; എരുമപ്പെട്ടി മേഖലയില്‍ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു
എരുമപ്പെട്ടി: മേഖലയില്‍ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു. വെള്ളം ദുരുപയോഗം ചെയ്യാനോ പാഴാക്കി കളയാനോ പാടില്ലെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് അധികൃതരുടെ അനാസ്ഥയില്‍ വെള്ളം പാഴായി പോകുന്നത്.
എരുമപ്പെട്ടി സ്കൂള്‍ പരിസരം, കരിയന്നൂര്‍, നെല്ലുവായ്, കുണ്ടന്നൂര്‍, പാഴിയോട്ടുമുറി എന്നിവിടങ്ങളിലാണ് കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നത്.
പൈപ്പുകള്‍ നിലവാരം കുറഞ്ഞവയും കാലപ്പഴക്കം ചെന്നതുമാണ്. കടങ്ങോട്, എരുമപ്പെട്ടി, വേലൂര്‍ പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിലുള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കടങ്ങോട് ശുദ്ധജല വിതരണ പദ്ധതി വഴിയാണ് കുടിവെള്ളമെത്തിക്കുന്നത്. തുടര്‍ച്ചയായി പൈപ്പുകള്‍ പൊട്ടുന്നതുമൂലം ഈ പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്.
അധികൃതരുടെ അനാസ്ഥയില്‍ ദുരിതമനുഭവിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."