ഓച്ചിറ ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പില്‍ സാധുജന സംരക്ഷണ മുന്നണിക്ക് ജയം
ഓച്ചിറ: പരബ്രഹ്മ ക്ഷേത്ര ഭരണസമിതിയിലേക്കുള്ള എക്സിക്യുട്ടീവ് അംഗങ്ങളുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പില്‍ സാധുജന സംരക്ഷണ മുന്നണി വിജയിച്ചു. ഇന്നലെ രാവിലെ 9 മുതല്‍ പരബ്രഹ്മ മിനി ഓഡിറ്റോറിയത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 61 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.
നിലവിലെ സെക്രട്ടറി നേതൃത്വം നല്കുന്ന ഔദ്യോഗിക പാനലും, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയുള്ള സാധുജന സംരക്ഷണ മുന്നണിയും തമ്മില്‍ പാനലായിട്ടായിരുന്ന മത്സരം നടന്നത്. ഇതില്‍ ഔദ്യോഗിക പാനല്‍ തോല്‍പ്പിച്ച് സാധുജന മുന്നണി വിജയിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 52 കരകളില്‍ നിന്നും പൊതുസഭയിലേക്കും പ്രവര്‍ത്തക സമിതിയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ സാധുജന സംരക്ഷണ മുന്നണി മുന്‍തൂക്കം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."