മണ്ണട്ടാംപാറയില്‍ ചോര്‍ച്ച തുടരുന്നു; പുഴയില്‍ ഉപ്പുവെള്ളം
തിരൂരങ്ങാടി: മണ്ണട്ടാംപാറ അണക്കെട്ടിന്റെ ചോര്‍ച്ച തുടരുന്നു. കടലുണ്ടിപ്പുഴയില്‍ ഓരുവെള്ളമെത്തി. പരിസരവാസികളും കര്‍ഷകരും ആശങ്കയില്‍ അണക്കെട്ടിന്റെ അടിത്തറയുടെ കോണ്‍ക്രീറ്റ് ഭിത്തിക്കടിയിലൂടെയാണ് പലഭാഗങ്ങളില്‍നിന്നായി ഉപ്പുവെള്ളം പുഴയിലേക്ക് ചാലിട്ടൊഴുകുന്നത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ ദ്രവിച്ചതിനാല്‍ ഉപ്പുവെള്ളം തടയാന്‍ മണല്‍ച്ചാക്കുകള്‍ നിരത്തിയിട്ടുണ്ട്. എന്നാല്‍ അടിത്തറയിലൂടെയുള്ള ചോര്‍ച്ചകാരണം ഫലത്തില്‍ ഇതുകൊണ്ട് ഗുണമൊന്നും ലഭിച്ചില്ല.
പുഴയില്‍ ഉപ്പുവെള്ളം എത്തുന്നതോടെ മൂന്നിയൂര്‍, എ.ആര് നഗര്‍ പഞ്ചായത്തുകളിലെയും തിരൂരങ്ങാടി നഗരസഭയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെയും കാര്‍ഷിക നിലങ്ങളെയും കുടിവെള്ളത്തെയും സാരമായി ബാധിക്കും.
കടലില്‍നിന്നും കടലുണ്ടി പുഴയിലൂടെ കാര്‍ഷിക നിലങ്ങളില്‍ എത്തുന്ന ഉപ്പുവെള്ളം തടയാനും പരിസരത്തെ കിണറുകളിലെ കുടിവെള്ളം സംരക്ഷിക്കാനുമാണ് 1957 ല്‍ 120 മീറ്ററിലധികം നീളത്തില്‍ ഡാം നിര്‍മിച്ചത്. അധികൃതരുടെ അനാസ്ഥമൂലം കാലക്രമേണെ ഡാമിന് ചോര്‍ച്ച സംഭവിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ഷട്ടറിനായിരുന്നു ചോര്‍ച്ചയെങ്കില്‍ ഈയിടെയാണ് ഡാമിന്റെ അടിത്തറയ്ക്ക് കീഴില്‍ ചോര്‍ച്ച കാണപ്പെട്ടത്.
കാലപ്പഴക്കം കാരണം അണക്കെട്ട് പലഭാഗങ്ങളിലും തകര്‍ന്നിട്ടുണ്ട്. ഇത് പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെയും കര്‍ഷകരുടെയും മുറവിളി തുടരുകയാണ്. ഉപ്പുവെള്ള പ്രശ്നം പരിഹരിക്കാന്‍ ഇരുമ്പോത്തിങ്ങല്‍ കടവില്‍ റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മിക്കാന്‍ നേരത്തെ തീരുമാനമുണ്ടായിരുന്നെങ്കിലും പാതിവഴിയില്‍ മുടങ്ങി.
മണ്ണട്ടാംപാറയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."