മേരി മാതാ കോളജില്‍ സംഘര്‍ഷം: രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്
ആലക്കോട്: മേരി മാതാ കോളജില്‍ പഠിപ്പ് മുടക്കിന്റെ മറവില്‍ കെ.എസ്.യു ആക്രമണം. രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിലാഷ് നാരായണന്, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയേറ്റ് അംഗവുമായ ഇ.വി ആകാശ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആലക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 11നായിരുന്നു സംഭവം. സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കോളജില്‍ സാധാരണ നിലയില്‍ ക്ലാസ് നടന്നു കൊണ്ടിരിക്കെയാണ് പുറത്തുനിന്നെത്തിയ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജില്‍ ആക്രമണം അഴിച്ചുവിട്ടത്. പ്രിന്‍സിപ്പലിന്റെ റൂമിലുള്ള മേശ ഉള്‍പ്പെടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
ആക്രമണം അതിരുവിട്ടതോടെ വിദ്യാര്‍ഥി യൂനിയന്‍ ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് പുറമേ നിന്നെത്തിയവര്‍ പിരിഞ്ഞു പോയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജിന് ഇന്ന് അവധി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."