മരം വ്യാപാരികളുടെ സമരം നാലാം ദിവസത്തിലേക്ക്
തളിപ്പറമ്പ്: കരാര്‍ വ്യവസ്ഥ ലംഘിച്ച തൊഴിലാളികളുടെ ധിക്കാരപരമായ നടപടിയില്‍ പ്രതിഷേധിച്ച് കുടിയാന്‍മല, ചെമ്പേരി, പയ്യാവൂര്‍, ശ്രീകണ്ഠപുരം വളക്കൈ മേഖലകളിലെ മരവ്യാപാരികള്‍ നടത്തി വരുന്ന അനിശ്ചിതകാല സമരം മൂന്നു ദിവസം പിന്നിട്ടു. ശ്രീകണ്ഠപുരം മേഖലയിലെ ടിമ്പര്‍ ലോഡിങ് തൊഴിലാളികള്‍ ആറു ശതമാനം കൂലിവര്‍ധനവ് ആവശ്യപ്പെട്ടു അനിശ്ചിതകാല സമരം നടത്തുകയും കേരള സ്‌റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷനും ട്രേഡ് യൂനിയന്‍ ഭാരവാഹികളുംചര്‍ച്ചനടത്തി അളവ് മരങ്ങള്‍ കയറ്റുന്നതിന് 17 ശതമാനം കൂലി വര്‍ധനവും തൂക്കത്തിന് വില്‍ക്കുന്ന മരങ്ങള്‍ക്ക് ടണ്‍ വ്യവസ്ഥയില്‍ കൂലി നിശ്ചയിക്കുകയും ചെയ്ത് സമരം പിന്‍വലിച്ചിരുന്നു. പിന്നീട് തൊഴിലാളികള്‍ കരാര്‍ വ്യവസ്ഥ ലംഘിച്ച് അമിതമായ കൂലി കച്ചവടക്കാരില്‍ നിന്നും ആവശ്യപ്പെടുകയായിരുന്നു. കരാര്‍ വ്യവസ്ഥ പാലിക്കാത്ത തൊഴിലാളികളെ സംരക്ഷിക്കുന്ന നടപടിയില്‍ നിന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ പിന്‍മാറണമെന്ന് കെ.എസ്.ടി.എം.എ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ തയാറാകാത്ത പക്ഷം വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ബെന്നി കൊട്ടാരം, സി.എച്ച് മുനീര്‍, വി റാസിഖ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."