HOME
DETAILS
MAL
ഹജ്ജ്: അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍
backup
June 16 2020 | 03:06 AM
സ്വന്തം ലേഖകന്‍
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹജ്ജ് സീസണ്‍ റദ്ദാക്കുന്നതിനെ കുറിച്ച് സഊദിയുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
റമദാന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഉംറ തീര്‍ഥാടനത്തിന് വിലക്ക് നിലവിലുണ്ട്. ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകരെ മാത്രമാക്കി ഹജ്ജ് കര്‍മങ്ങള്‍ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലന്ന് ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."