കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; വിമര്‍ശനവുമായി ചെന്നിത്തലയും മുരളീധരനും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയെന്ന രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.മുരളീധരന് എം.പിയും. പേരൂര്‍ക്കട ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്നതിനെതിരേ നടന്ന സമരത്തിലാണ് ചെന്നിത്തലയും മുരളീധരനും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
പ്രവാസികള്‍ അവിടെക്കിടന്ന് മരിച്ചോട്ടെയെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് വലിയ ചെലവാണ് പ്രവാസികള്‍ക്ക് ഉണ്ടാക്കുക. മറ്റു രോഗികള്‍ക്ക് സംസ്ഥാനത്തെ ആശുപത്രികളില്‍ ആവശ്യത്തിന് സൗകര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ക്വാറന്റൈന് സംവിധാനം ദുര്‍ബലമെന്ന് കെ.മുരളീധരന് പറഞ്ഞു. 30,000 പേര് വിദേശത്ത് നിന്ന് എത്തിയപ്പോഴേക്കും സംസ്ഥാനത്തെ കൊവിഡ് പ്രതിരോധമെല്ലാം താളംതെറ്റിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."