ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് മാവോയിസ്റ്റ് മുഖപത്രം
കാളികാവ്: വൈത്തിരി വെടിവെപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മാവോയിസ്റ്റ് മുഖപത്രമായ 'കാട്ടുതീ'. സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ജുഡിഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് മുഖപത്രം ആവശ്യപ്പെട്ടു.
'കാട്ടുതീ'യുടെ പുതിയ പതിപ്പിലാണ് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു പ്രകോപനവുമില്ലാതെ പൊലിസും തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനം മാത്രമാണ്.
പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും പൊലിസ് വെടിയേറ്റ് മരിച്ചപ്പോള്‍ മജിസ്റ്റീരിയല്‍ അന്വേഷണമാണ് നടത്തിയത്.
വെടിവെപ്പില്‍ പങ്കെടുത്ത പൊലിസുകാരെ ന്യായീകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ മേധാവിയായ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. കേസ് പരിഗണിക്കുന്ന ജഡ്ജിതന്നെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതാണ് ജുഡിഷ്യല്‍ അന്വേഷണം.
മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള കളക്ടര്‍, എ.ഡി.എം തുടങ്ങിയവരാണ് നേതൃത്വം നല്‍കുക. ജുഡിഷ്യല്‍ അന്വേഷണത്തില്‍ ജഡ്ജി തന്നെ നേരിട്ട് തെളിവുകള്‍ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്യുമെന്ന പ്രത്യേകതയുമുണ്ടെന്നും മുഖപത്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."