HOME
DETAILS
MAL
കൊവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് പ്രചരിപ്പിച്ചു; എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ കേസ്
backup
June 16 2020 | 09:06 AM
കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ രോഗിക്കെതിരെ കേസെടുത്തു. കണ്ണൂര്‍ തില്ലങ്കേരി കാവുമ്പടി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ മുഴക്കുന്ന് പൊലിസാണ് കേസെടുത്തത്.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസ്.
കഴിഞ്ഞ 29-ാം തിയതിയായിരുന്നു എയര്‍ ഇന്ത്യ ജീവനക്കാരനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും തങ്ങള്‍ക്കു രോഗമില്ലെന്നു, സമൂഹ മാധ്യമങ്ങളിലൂടെ മുന്‍പ് നടത്തിയ പരിശോധന ഫലം ഉള്‍പ്പെടുത്തിക്കൊണ്ട് ഇയാള്‍ പ്രചാരണം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."