HOME
DETAILS

ഇറാഖില്‍ സൈനികാക്രമണത്തിനു ബ്രിട്ടന്‍ അമിതതാല്‍പര്യം കാട്ടി

backup
July 14 2016 | 02:07 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4

ബ്രിട്ടനില്‍ കാര്യങ്ങള്‍ വേഗത്തില്‍ മാറിമറിയുകയാണ്. യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടുപോരാന്‍വേണ്ടി ഈയിടെയെടുത്ത തീരുമാനം ഭാവിയെ എപ്രകാരം സ്വാധീനിക്കുമെന്ന അനിശ്ചിതത്വത്തിന്റെ കരിനിഴലിലാണ് ആ രാജ്യമിപ്പോള്‍. ഇപ്പോഴിതാ, 2003 ല്‍ ഇറാഖില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ ആക്രമണത്തിലും തുടര്‍ന്നുണ്ടായ അധിനിവേശത്തിലും ബ്രിട്ടന്‍ പങ്കാളിയായത് അനവസരത്തിലെടുത്ത തെറ്റായ തീരുമാനമാണെന്ന് ആ രാജ്യംതന്നെ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നു.
ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളുമായുള്ള വാണിജ്യ-വ്യാപാരക്കരാറുകള്‍ പുതുക്കി നിര്‍ണയിച്ചു സാമ്പത്തികഭാവി കരുപ്പിടിപ്പിക്കേണ്ട കനത്തവെല്ലുവിളിക്കിടയിലാണ് ഇറാഖ് യുദ്ധത്തില്‍ കൈക്കൊണ്ട രാഷ്ട്രീയ-നയതന്ത്രപാളിച്ചയുടെ ഈ ബാക്കിപത്രം. ലോകത്തെ അനുസരിപ്പിച്ചുമാത്രം ശീലമുള്ള ബ്രിട്ടനിപ്പോള്‍, സ്വന്തംജനതയുടെ ശാസനകള്‍ അംഗീകരിക്കേണ്ട അവസ്ഥയിലാണ്.
2003 മാര്‍ച്ചില്‍ അമേരിക്കന്‍ സഖ്യസേന ഇറാഖില്‍ നടത്തിയസൈനികാക്രമണത്തിലും തുടര്‍ന്നുണ്ടായ അധിനിവേശത്തിലും പങ്കുചേരാനുള്ള ബ്രിട്ടന്റെ തീരുമാനത്തെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച ജോണ്‍ ചീല്‍കോട്ട് കമ്മിഷന്റെ റിപ്പോര്‍ട്ട് വൈകിയാണെങ്കിലും പുറത്തുവന്നു. 2009 വരെയുള്ള കാലത്ത് ഇറാഖ് യുദ്ധത്തിലേയ്ക്കു നയിച്ച കാരണങ്ങളും അനന്തരഫലങ്ങളും അതില്‍ അന്നത്തെ ടോണി ബ്ലെയര്‍ ഭരണകൂടം വഹിച്ച പങ്കും നാള്‍വഴി പ്രകാരം അന്വേഷിക്കാനായിരുന്നു കമ്മിഷനോടാവശ്യപ്പെട്ടത്. യുദ്ധത്തിനെതിരേയും അതില്‍ ടോണി ബ്ലെയര്‍ ഭരണകൂടം വഹിച്ച പങ്കിനെതിരേയും ബ്രിട്ടീഷ് പൊതുസമൂഹത്തിലും പാര്‍ലമെന്റിലും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു അത്. കമ്മിഷന്റെ അന്വേഷണം 2011 നവംബറില്‍ പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ 2014 ല്‍ നടത്തിയ ശ്രമം വിജയം കണ്ടില്ല. 2015 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായി റിപ്പോര്‍ട്ട് പുറത്തുവിടുമെന്നു പ്രഭുസഭ പറഞ്ഞിരുന്നുവെങ്കിലും അതുമുണ്ടായില്ല. കുറ്റക്കാരെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ വാദംകൂടി കേട്ടശേഷമാണ് അന്തിമമായി ഇപ്പോള്‍ 2016 ജൂലായ് 6നു പ്രസിദ്ധപ്പെടുത്തിയത്.
1997 മുതല്‍ പത്തുവര്‍ഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിനെതിരേ കടുത്ത വിമര്‍ശനമാണു റിപ്പോര്‍ട്ടിലുടനീളം. സദ്ദാം ഹുസൈനില്‍നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു വെല്ലുവിളിയും അപകടവും ഉണ്ടായിരുന്നില്ലെന്നും സദ്ദാം ആസന്നഭീഷണിപോലുമല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കൂട്ടനരഹത്യക്കു കാരണമായേക്കാവുന്ന രാസ-ജൈവായുധങ്ങളൊന്നും ഇറാഖിന്റെ കൈയിലുണ്ടായിരുന്നില്ല. ആയുധപരിശോധനാസംഘത്തിന്റെയും ഇന്റലിജന്‍സിന്റെയും മറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ വസ്തുനിഷ്ഠതയോ ആധികാരികതയോ ബ്രിട്ടന്‍ വേണ്ടവിധം പരിശോധിച്ചില്ല.
സദ്ദാം ഹുസൈന്‍ ക്രൂരനായ ഏകാധിപതിയായിരുന്നുവെന്നും തന്റെ തന്നെ ജനങ്ങളെയും അയല്‍രാജ്യങ്ങളെയും ആക്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും ആ സമയത്തു യുദ്ധത്തിനു മതിയായ കാരണങ്ങളായിരുന്നില്ല. നയതന്ത്ര മാര്‍ഗങ്ങള്‍ നിലനില്‍ക്കവേ അതിനു മുതിരാതെ, സെക്യൂരിറ്റി കൗണ്‍സിലിനെപ്പോലും കണക്കിലെടുക്കാതെ തിടുക്കത്തില്‍ സൈനികാക്രമണം നടത്തിയത് അനവസരത്തിലെടുത്ത മുന്‍കൂട്ടി നിശ്ചയിച്ച തീരുമാനമാണെന്നു കമ്മിഷന്‍ കുറ്റപ്പെടുത്തുന്നു.
അമേരിക്കയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതില്‍ ടോണി ബ്ലെയര്‍ യുക്തിരഹിതമായ വ്യഗ്രതകാട്ടി. അമേരിക്ക നയിക്കുന്ന സൈനികാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കുചേരാതിരുന്നാല്‍ അതു ലണ്ടന്‍-വാഷിങ്ടണ്‍ ബന്ധത്തെ കാര്യമായി ബാധിക്കുമായിരുന്നുവെന്നാണു ടോണിബ്ലെയര്‍ തെളിവെടുപ്പുവേളയില്‍ കമ്മിഷനില്‍ പറഞ്ഞത്. കമ്മിഷന്‍ ഈ വാദം തള്ളി. ബന്ധം വഷളാകുമായിരുന്നുവെന്നത് അനുമാനം മാത്രമാണ്. സത്യസന്ധമായ വിയോജിപ്പുപ്രകടിപ്പിക്കാനാകുംവിധം പക്വവും ശക്തവുമാണ് ബ്രിട്ടന്‍-യു.എസ് ബന്ധമെന്നു ചില്‍ക്കോട്ട് പറഞ്ഞുവെക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിക്കുന്നതിനു മുന്‍പു യുദ്ധത്തിലേയ്ക്കു നീങ്ങുന്നതു നിയമപരമായി ശരിയല്ലെന്ന് അറ്റോര്‍ണി ജനറല്‍ ടോണിബ്ലെയറിനെ വാക്കാല്‍ അറിയിച്ചിരുന്നു. ബ്ലെയര്‍ ഇതു ചെവികൊണ്ടില്ല. അറ്റോര്‍ണി ജനറല്‍ കാബിനറ്റിനു വ്യക്തമായ ഉപദേശമെഴുതി നല്‍കണമായിരുന്നുവെന്ന ബ്ലെയര്‍വാദം ശരിവെക്കുന്നുണ്ടെങ്കിലും വാക്കാല്‍ പ്രധാനമന്ത്രിയെ അറിയിച്ചതുപ്രകാരം തന്നെ പ്രധാനമന്ത്രിക്കു ഉചിതമായ തീരുമാനമെടുക്കാമായിരുന്നുവെന്നും കമ്മിഷന്‍ പറയുന്നു.

പക്ഷേ, ടോണിബ്ലെയര്‍ കാര്യങ്ങളെ സമചിത്തതയോടെ സമീപിച്ചില്ല. അമേരിക്കയുമായുള്ള ബന്ധം സംരക്ഷിക്കാന്‍ അഭിനിവേശത്തോടെയുള്ള വ്യഗ്രതകാട്ടി. തെളിവായി ബ്ലെയര്‍ ബുഷിനയച്ച സ്വകാര്യ കുറിപ്പുകളും സംഭാഷണങ്ങളും കമ്മിഷന്‍ എടുത്തുകാട്ടി. ഇറാഖ് രാഷ്ട്രീയത്തെ വ്യക്തമായും വസ്തുനിഷ്ഠമായും വിലയിരുത്തുന്നതായിരുന്നില്ല പലകുറിപ്പുകളും.
ഉടനൊരു സൈനികാക്രമണം നടത്താന്‍ പാകത്തില്‍ സജ്ജരായിരുന്നില്ല ബ്രിട്ടീഷ് സൈന്യം. കൃത്യമായ തയാറെടുപ്പിനുപോലും സൈന്യത്തിനു സമയംലഭിച്ചില്ല. മതിയായ തയാറെടുപ്പില്ലാതെ നടത്തിയ ചാടിപ്പുറപ്പെടല്‍ സൈന്യത്തെ ദുരിതത്തിലേയ്ക്കാണു നയിച്ചത്. യുദ്ധാനന്തര ഇറാഖില്‍ ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി വേണ്ടവിധം മനസിലാക്കിയില്ല. സദ്ദാം ഹുസൈനു ശേഷമുള്ള ഇറാഖിന്റെ ഭാവിയെക്കുറിച്ചു വേണ്ടത്ര ആസൂത്രണവും തയ്യാറെടുപ്പും നടത്താന്‍ ബ്ലെയറിനായില്ല.
യുദ്ധത്തിലും തീവ്രവാദത്തെ നേരിടുന്നതിലും അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചതു വിനയായി. യുദ്ധാനന്തര ഇറാഖില്‍ ബ്രിട്ടീഷ് സൈനികള്‍ക്കു നേരിട്ടേക്കാവുന്ന ദുരിതത്തെക്കുറിച്ചു മുന്‍കൂട്ടി അറിയാമായിരുന്നില്ല എന്ന ബ്ലെയര്‍വാദവും കമ്മിഷന്‍ തള്ളി. ഒരു പ്രശ്‌നമുണ്ടായാല്‍ അനന്തരം ചിലതൊക്കെ സംഭവിക്കുമെന്ന് അറിയണമായിരുന്നു. പ്രത്യേകിച്ചും മേഖലയിലെ ആഭ്യന്തരസംഘര്‍ഷവും ഇറാന്റെ താല്‍പ്പര്യവും അല്‍ഖാഇദയുടെ സാന്നിധ്യവും മുന്‍കൂട്ടിത്തന്നെ അറിയാമായിരുന്ന സാഹചര്യത്തില്‍. മേഖലയിലെ അസ്ഥിരതയും ഭീകരതയുടെ വളര്‍ച്ചയും വിലയിരുത്തുന്നതില്‍ പറ്റിയ തെറ്റിനു വിലകൊടുക്കേണ്ടി വന്നത് 179 ബ്രിട്ടീഷ് സൈനികരുടെ ജീവനാണ്.
യുദ്ധം തുടങ്ങുന്നതിനു ആറുമാസം മുന്‍പ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്ലെയര്‍ സമര്‍പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്, ഇറാഖിന്റെ കൈയില്‍ രാസായുധമില്ലെന്നാണ്. യുദ്ധകാരണമായി ബ്ലെയര്‍ നിരന്തരം പറഞ്ഞുവന്നതാകട്ടെ ഇറാഖിനു മാരകപ്രഹരശേഷിയുള്ള ജൈവ-രാസായുധശേഖരമുണ്ടെന്നാണ്. ഒന്നരലക്ഷം ഇറാഖി പൗരന്മാര്‍ കൊല്ലപ്പെടാനും പത്തുലക്ഷം പേര്‍ അനാഥരാകാനും കാരണമായ സൈനികാക്രമണം സമാധാനശ്രമങ്ങള്‍ക്കുള്ള അവസാന ഉപായമായി കാണാനാവില്ല.

അന്നത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ഉത്തമവിശ്വാസത്തിലെടുത്ത തീരുമാനമായിരുന്നു അതെന്നാണു ബ്ലെയറിന്റെ വാദം. എന്നാല്‍ ഇറാഖിലെ തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദു:ഖത്തിലും വേദനയിലും ആത്മാര്‍ഥതയോടും അഗാധമായും പങ്കുചേരുന്നു. പത്തുകൊല്ലത്തെ ഭരണത്തിനിടയില്‍ താനെടുത്ത ഏറ്റവും കഠിനവും മനോവ്യഥയുളവാക്കുന്നതുമായ തീരുമാനമായിരുന്നു അത്. ഇന്റലിജന്‍സ് വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീടാണ് മനസിലായത്. യുദ്ധത്തില്‍ മരിച്ച 179 ബ്രിട്ടീഷ് സൈനികരുടെ സേവനം ഒരിക്കലും വൃഥാവിലാകില്ല. തീവ്രവാദത്തിനെതിരെയുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രയാണത്തില്‍ സുരക്ഷിതലോകത്തിന്റെ നിര്‍മിതിക്കായി പ്രവര്‍ത്തിച്ചവരാണവര്‍.
ബ്രിട്ടനില്ലെങ്കിലും യു.എസ് സൈനികാക്രമണം നടത്തുമായിരുന്നു. തീരുമാനിച്ചത് നമ്മളാണ്. സദ്ദാമിന്റെ ചെയ്തികളും അമേരിക്കയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും താരതമ്യം ചെയ്ത് അഗാധമായി ചിന്തിച്ചപ്പോള്‍, യുദ്ധത്തില്‍ പങ്കുചേരുന്നതാണു ശരിയെന്നു തോന്നി. ഇങ്ങനെ പോകുന്നു രണ്ടുമണിക്കൂര്‍ നീണ്ട വികാരനിര്‍ഭരമായ ബ്ലെയറിന്റെ വാര്‍ത്താസമ്മേളനം.
2003 ല്‍ യുദ്ധത്തെ അനുകൂലിച്ച ഇന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തെറ്റിനു മാപ്പുപറയുകയും ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ലെന്ന് തുറന്നുപറയുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് കണ്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ ബുഷാകട്ടെ, ബ്ലെയറിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ ന്യായാന്യായങ്ങളെക്കുറിച്ച് വിധിപ്രസ്താവമെന്നും നടത്താത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ബ്ലെയറിനെ പ്രോസിക്യൂട്ട് ചെയ്യാനൊന്നും ബ്രിട്ടീഷ് ഭരണകൂടം തുനിയില്ലെന്നു തീര്‍ച്ച.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  14 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  14 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  14 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  14 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  14 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  14 days ago