HOME
DETAILS

ശോകമൂകമായി മഹാരാജാസ് സെന്റിനറി ഹാള്‍

  
backup
July 05 2018 | 07:07 AM

%e0%b4%b6%e0%b5%8b%e0%b4%95%e0%b4%ae%e0%b5%82%e0%b4%95%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8



കൊച്ചി: ആഘോഷപരിപാടികള്‍ക്ക് വേദിയാകുന്ന എറണാകുളം മഹാരാജാസ് കോളജ് സെന്റിനറി ഹാള്‍ ഇന്നലെയും വിതുമ്പി. രണ്ടുദിവസം മുമ്പ് തങ്ങളുടെ പ്രിയകൂട്ടുകാരന്‍ അഭിമന്യുവിന്റെ ജീവനറ്റശരീരം കിടത്തിയ അതേസ്ഥലത്ത് ഒന്നുകൂടി ഒത്തുകൂടി അവനെ ഓര്‍ത്തെടുത്തപ്പോള്‍ പിന്നെയും അവിടം കണ്ണീര്‍പുഴയായി. കണ്ണുനീരിന് വാക്കുകള്‍ വഴിമാറി. ആദ്യം അനുശോചനം അറിയിക്കാന്‍ പ്രിന്‍സിപ്പാള്‍ കെ.എന്‍ കൃഷ്ണകുമാര്‍ എത്തിയെങ്കിലും അദ്ദേഹം പറഞ്ഞുതുടങ്ങിയപ്പോഴേ കണ്ഠമിടറി.'ഇതിനുവേണ്ടിയായിരുന്നോ അഭിമന്യു നീയെന്നെ പരിചയപ്പെട്ടത്...' മുഴുവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. തുടര്‍ന്ന് ഒരക്ഷരംപോലും ഉരിയാടാതെ പ്രിയവിദ്യാര്‍ഥിയുടെ വേര്‍പാടില്‍ അലിഞ്ഞ് അദ്ദേഹം ഇരിപ്പിടത്തിലേക്ക് തിരിഞ്ഞുനടന്നു.
താന്‍ അറിയുന്ന എന്നും സൗമനായ അഭിമന്യുവിനെപ്പറ്റി എല്ലാവരോടും പറയണം എന്നുള്ളതുകൊണ്ടാകാം സങ്കടം ഉള്ളിലൊതുക്കി അദ്ദേഹം വീണ്ടും മൈ്ക്കിനുമുന്നിലെത്തി.വിശ്വാസപൂര്‍വം മാതാപിതാക്കള്‍ തങ്ങളെ ഏല്‍പ്പിക്കുന്ന കുട്ടികള്‍ നിമിഷനേരംകൊണ്ട് മാഞ്ഞുപോകുമ്പോള്‍ മാതാപിതാക്കളുടെ വേദന വാക്കുകള്‍ക്കതീതമാണ്. അഭിമന്യുവിന്റെ പിതാവിന്റെ രോദനം ഇപ്പോഴും മുഴങ്ങികേള്‍ക്കുന്നു. എങ്ങനെ സഹിക്കാനാകും? ഞങ്ങളും രക്ഷിതാക്കളാണല്ലോ. അവന്‍ എന്നെ ആദ്യമായി കാണാന്‍ വന്നത് മൂന്നാഴ്ചമുമ്പുള്ള ഒരു ദിവസം രാത്രിയായിരുന്നു.ഞാന്‍ വീട്ടില്‍പോകാന്‍ ഒരുങ്ങുകയായിരുന്നു.ക്ഷമാപണത്തോടെയാണ് അവന്‍ തുടങ്ങിയത്. സാറിന് സമയമുണ്ടോ എന്നാണ് ആദ്യം ആരാഞ്ഞത്. ഹോസ്റ്റലില്‍ യാതൊരു സൗകര്യമില്ലെന്നും എത്രയും പെട്ടെന്ന് ഇടപെടണമെന്നും അവന്‍ ആവശ്യപ്പെട്ടു.ഇടക്കിടക്ക് ഈ ആവശ്യമുന്നയിച്ച് സാറിന്റെ അടുത്ത് വരുമെന്നും പറഞ്ഞു.
വളരെ സൗമ്യനായി ചിരിച്ചുകൊണ്ട് ഒരു അപേക്ഷയായി ഹോസറ്റല്‍ സെക്രട്ടറി കൂടിയായ അവന്‍ പറഞ്ഞു. ഹോസറ്റലിലെ മരം വീഴാറായ അവസ്ഥയിലാണെന്നും അവന്‍ ഓര്‍മിപ്പിച്ചു. ഇപ്പഴും അവന്റെ ചിരിച്ചമുഖമാണ് എന്റെ ഉള്ളില്‍. ഹോസ്റ്റലിലെ കുറവുകള്‍ പറഞ്ഞപ്പോള്‍ അവന്റെ മുഖത്ത് പ്രതിഷേധഭാവമായിരുന്നില്ല.മഹാരാജാസിന് തീരാനഷ്ടമാണ് അഭിമന്യുവിന്റെ വേര്‍പാടെന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ ചരിത്രം ഉറങ്ങുന്ന മഹാരാജാസിന് മറ്റൊരു ചരിത്രമായി അഭിമന്യുവിന്റെ അന്ത്യം മാറിയെന്നും അഭിപ്രായപ്പെട്ടു.എന്റെ കുട്ടിയായിരുന്നു അവന്‍, മിസ്സേ ,മിസ്സേ എന്ന് വിളിച്ച് പരാതിപറയാന്‍ അവന്‍ ഇനി വരില്ലല്ലോ... ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. എം.എസ് സലൂജയ്ക്കും അഭിമന്യുവിനെ ഓര്‍ത്തപ്പോള്‍ കണ്ഠമിടറി. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ജൂലി ചന്ദ്ര അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ പലപ്പോഴും പൊട്ടിക്കരഞ്ഞു. കണ്ണുതുടച്ച് ഇടറിയ ശബ്ദത്തിലും അവര്‍ അവനെക്കുറിച്ച് എല്ലാംപറഞ്ഞുതീര്‍ത്തു;അവന്‍ എന്റെ വലംകൈ ആയിരുന്നു.അനുസരണയും സത്യസന്ധതയും അവന്റെ കൈമുതലായിരുന്നു, നിങ്ങളും അവനെപ്പോലെയാകണം.പ്രസംഗിച്ചുതീര്‍ന്നയുടന്‍ വേദിയില്‍ പോലും ഇരിക്കാതെ ടീച്ചര്‍ നിറകണ്ണുകളുമായി സ്റ്റാഫ്് റൂമിലേക്ക് പോയി. വൈസ് പ്രിന്‍സിപ്പല്‍ റീത്ത മാനുവേല്‍, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി സി.ഐ.സി.സി ജയചന്ദ്രന്‍, വിദ്യാര്‍ഥി പ്രതിനിധി വിദ്യ എന്നിവരും അഭിമന്യുവിനെ അനുസ്മരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago