HOME
DETAILS
MAL
പാണത്തൂര്‍-കാഞ്ഞങ്ങാട് ദേശീയ പാത: സര്‍വേ നടപടികള്‍ തുടങ്ങി
backup
April 19 2017 | 21:04 PM
രാജപുരം: പാണത്തൂര്‍-കാഞ്ഞങ്ങാട് സംസ്ഥാനപാത ദേശീയപാതയായി ഉയര്‍ത്തുന്നതിനു മുന്നോടിയായി പ്രാഥമിക സര്‍വേ നടന്നു. കര്‍ണാടക അതിര്‍ത്തിയായ ചെമ്പേരി മുതല്‍ കോട്ടച്ചേരി ട്രാഫിക് കവല വരെയുള്ള പ്രദേശങ്ങളിലാണ് സര്‍വേ നടത്തിയത്.
ഈ പ്രദേശങ്ങളില്‍ 45 മീറ്റര്‍ വീതിയാണ് പുതിയ പാതക്ക് ആവശ്യമായി വരുന്നത്. പാതയിലെ കൈയേറ്റങ്ങള്‍, വീതി കുറഞ്ഞ സ്ഥലങ്ങള്‍ എന്നിവയാണ് പ്രാഥമികമായി സര്‍വേ സംഘം പരിശോധിച്ചത്.
പ്രധാന കവലകളില്‍ വ്യാപക കൈയേറ്റമുണ്ടെന്ന പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു. സര്‍വേയില്‍ ഇതു പരിശോധിക്കും. എന്‍.എച്ച്. വിഭാഗം എക്സിക്യുട്ടിവ് എന്‍ജിനിയര്‍ സി.ജെ കൃഷ്ണന്റെ നേതൃത്വത്തിലാണു സര്‍വേ നടന്നത്. ഈ പാത വികസിച്ചു കര്‍ണാടകയിലെ ദേശീയപാതകളുമായി സംയോജിക്കുന്നതോടെ ഗതാഗത രംഗത്ത് ഏറെ മാറ്റങ്ങള്‍ക്കു കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."