HOME
DETAILS

രാജേഷിന്റെ മരണം: നാലുപേര്‍ അറസ്റ്റില്‍

  
backup
March 30, 2019 | 2:40 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0-2

ബാലുശ്ശേരി: വീട്ടില്‍ ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന് പിന്നാലെ നന്മണ്ട പൊയില്‍താഴം കടുങ്ങോന്‍കണ്ടി രാജേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ബാലുശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജേഷിന്റെ പിതൃ സഹോദരന്‍ ഹരിദാസന്‍(48), നിജീഷ്(40), നിഖില്‍ദാസ്(23), നിഷു(43) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പേരില്‍ 307, 452, 354 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സി.ഐ എം.ഡി.സുനില്‍ പറഞ്ഞു. വധശ്രമം, വീട് കൈയേറ്റം, സ്ത്രീകള്‍ക്കു നേരേ ആക്രമണം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
അതേ സമയം രാജേഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.സംഭവം സംബന്ധിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: കുടുംബത്തിലെ ഒരു സ്ത്രീയുമായുള്ള വഴിവിട്ട ബന്ധമാണ് അക്രമത്തില്‍ കലാശിച്ചത്. പല തവണ താക്കീത് നല്‍കിയിട്ടും ഇതില്‍നിന്നും പിന്‍വാങ്ങാന്‍ രാജേഷ് തയാറായില്ല. ഇതിന് പ്രതികാരമായാണ് പ്രതികള്‍ മരത്തടികളുമായി രാജേഷിന്റെ വീട്ടിലെത്തിയത്. വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനവും തല്ലിത്തകര്‍ത്തു. രാജേഷിനെ ആക്രമിക്കുന്നതു തടയാനെത്തിയ വീട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റു.രാജേഷിനെ മഴുവിന്റെ പിടി ഉപയോഗിച്ച് മര്‍ദ്ദിച്ചു. അക്രമ സംഘത്തിന്റെ ഭീഷണി വകവയ്ക്കാതെ നാട്ടുകാരില്‍ ചിലര്‍ അക്രമികളെ പിടിച്ചു മാറ്റിയിരുന്നു. ഇതിനിടയില്‍ രാജേഷ് വീടിന്റെ പിന്‍വശത്തുകൂടി ഇരുട്ടിലേക്ക് ഓടി മറയുകയായിരുന്നു. പ്രതികളെ ഇന്നലെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു

National
  •  12 days ago
No Image

ഇസ്‌റാഈല്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ ജിദ്ദയില്‍ മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം 

Saudi-arabia
  •  12 days ago
No Image

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; എറണാകുളത്ത് ഹോട്ടല്‍ ഉടമക്കും ജീവനക്കാരനും ക്രൂരമര്‍ദ്ദനം 

Kerala
  •  12 days ago
No Image

ദുബൈ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി വിദ്യാര്‍ഥി അന്തരിച്ചു

obituary
  •  12 days ago
No Image

ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രവേശന പാസ്; കേരളത്തിന്റെ എതിർപ്പ് മറികടന്നു; ബോട്ടുകൾക്ക് ഇരട്ട നിയന്ത്രണം, മത്സ്യമേഖലയിൽ ആശങ്ക 

Kerala
  •  12 days ago
No Image

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  12 days ago
No Image

ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനത്തിന് ഒരുങ്ങി സർക്കാർ

Kerala
  •  12 days ago
No Image

കാടിനടുത്ത് 'കശാപ്പ്' വേണ്ട; വനത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തടിമില്ലുകൾക്ക് നിരോധനം; പുതിയ നിയമം പ്രാബല്യത്തിൽ

Kerala
  •  12 days ago
No Image

ഓൺലൈനി'ലുണ്ട് യുവർ ഓണർ...തടവുകാരെ 'ഹാജരാക്കാൻ' ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് കൂടുതൽ വിഡിയോ കോൺഫറൻസിങ് യൂനിറ്റുകൾ വരുന്നു

Kerala
  •  12 days ago
No Image

ബീമാപള്ളി; ഒരു മാതാവിന്റെയും മകന്റെയും സമർപ്പണ സന്ദേശം, പൈതൃക പാതകൾ

organization
  •  12 days ago