'സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ വോട്ടുചെയ്യണം'
വടകര: തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിന്റെയും തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്ന സംസ്ഥാന സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ലഭിച്ച അവസരം തൊഴിലാളി വര്‍ഗം ഉപയോഗിക്കണമെന്ന് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് വിമല്‍രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. കാറ്ററിങ്, കുക്കിങ് തൊഴിലാളികള്‍ക്ക് മാതോംങ്കണ്ടി അശോകനും ഫുട്പാത്ത്, ഉന്തുവണ്ടി തൊഴിലാളികള്‍ക്ക് ടി.എം അമ്മദും യൂനിയന്‍ കാര്‍ഡ് വിതരണം ചെയ്തു. പറമ്പത്ത് ദാമോദരന്‍, പി. മോഹനന്‍, രമേശ് അമ്പലക്കോത്ത്, കൊള്ളി കുഞ്ഞമ്മദ്, റോബിന്‍ ജോസഫ്, അഴിത്തല മുഹമ്മദ്, അജിത് പ്രസാദ് കുയ്യാലില്‍, കല്ല്യാണി വേലായുധന്‍, പി. ദസ്തകീര്‍, രാഹുല്‍ പുറങ്കര, കമറു കുരിയാടി, പി. ചിത്ര, മീത്തല്‍ നാസര്‍, പി.ടി റഫീഖ്, സി.ജെ ജെയ്‌സല്‍, പി.എസ് പ്രകാശന്‍, പി.ടി ജീദ്, എം.വി ത്സലന്‍ സംസാരിച്ചു. പി.പി മൊയ്തു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.വി ജിനീഷ് കുമാര്‍ സ്വാഗതവും ഫൈസല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."