ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. കൊയിലാണ്ടി കക്കഞ്ചേരി സ്വദേശിയായ വിനോദിനെതിരേയാണ് ബേപ്പൂര്‍ സ്വദേശികളായ എം. ഗോകുല്‍ദാസ്, കക്കാടത്ത് സതീശന് എന്നിവര്‍ രംഗത്തെത്തിയത്.
അധികാര സ്ഥാപനങ്ങളില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ച് അന്‍പതിനായിരം മുതല്‍ എഴുപതിനായിരം രൂപവരെ തട്ടിയെടുത്തതായി ഇവര്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നും പണം നല്‍കിയതിന് കൃത്രിമ രേഖ നല്‍കിയെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പണം നല്കിയതിനുശേഷം പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നാടുവിട്ടുപോയതായി മനസിലായെന്നും ഇവര്‍ പറഞ്ഞു. പലരില്‍ നിന്നായി 15 ലക്ഷത്തിലധികം രൂപ ഇയാള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും പൊലിസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കക്കാടത്ത് സതീശന്, ഉണ്ണി കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."