HOME
DETAILS
MAL
റോഡ് നവീകരണത്തിന് തുക അനുവദിച്ചെന്ന മന്ത്രിയുടെ വാക്ക് പാഴായി; യാത്ര ദുസ്സഹം
backup
March 30 2019 | 03:03 AM
പേരാമ്പ്ര : തകര്‍ന്നു കിടക്കുന്ന പേരാമ്പ്ര കോടേരിച്ചാല്‍-ചെമ്പ്ര റോഡ് പാച്ച് വര്‍ക്ക് നടത്താന്‍ 20 ലക്ഷം രൂപ വകയിരുത്തിയെന്ന മന്ത്രിയുടെ വാക്ക് നടപ്പിലായില്ലെന്നു പരാതി. ഒരു മാസം മുന്‍പ് ചക്കിട്ടപാറയില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം നടത്തിയ വേളയിലാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചെമ്പ്ര-പേരാമ്പ്ര റോഡിനു തുക വാഗ്ദാനം നല്‍കിയത്. അതേസമയം അറ്റകുറ്റപ്പണി ഇതുവരെ ആരംഭിച്ചിട്ടില്ല. അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ആകെ തകര്‍ന്ന് യാത്ര ദുസഹമായിരിക്കുകയാണ്. റോഡ് എത്രയും പെട്ടെന്നു ഗതാഗതയോഗ്യ മാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."