ടൂറിസ്റ്റ് ഗസ്റ്റ് ഹൗസ് നിര്‍മാണം അന്തിമഘട്ടത്തില്‍
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ഗസ്റ്റ് ഹൗസിന്റെ നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍.
ടൂറിസം വകുപ്പ് 16 കോടി രൂപ ചെലവഴിച്ച് സു.ബത്തേരിയിലെ നിലവിലുള്ള ഗസ്റ്റ് ഹൗസിന് സമീപമാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഗസ്റ്റ് ഹൗസ് നിര്‍മിക്കുന്നത്.
ഈ വര്‍ഷം അവസാനം ഗസ്റ്റ്ഹൗസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്‍െ നീക്കം.
നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഗസ്റ്റ്ഹൗസായി സുല്‍ത്താന്‍ ബത്തേരിയിലെ ടൂറിസം ഗസ്റ്റ്ഹൗസ് മാറും. നാലു നിലകളിലായി 52 റൂമുകളാണ് ഗസ്റ്റ്ഹൗസിലുള്ളത്.
ഇതില്‍ അത്യാധുനിക സംവിധാനത്തിലുള്ള 4 വി.ഐ.പി റൂമുകളും ഉള്‍പ്പെടും. ഗവ. ഏജന്‍സിയായ കിറ്റ്‌കോയാണ് നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുതിയ ഗസ്റ്റ് ഹൗസ് തുറക്കുന്നതോടെ ഏറെ പ്രയോജനകരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."