
അധികൃതരുടെ കനിവ് കാത്ത് സ്വയം സന്നദ്ധ പുനരധിവാസപദ്ധതി
പുല്‍പ്പള്ളി: നിര്‍മാണം ആരംഭിച്ച് 11 വര്‍ഷം വേണ്ടിവന്നു നുഗു അണക്കെട്ട് പൂര്‍ത്തിയാകാന്‍. 1947ല്‍ ആയിരുന്നു നുഗു അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചത്. 1958ല്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തു. 380-സ്‌ക്വയര്‍ കി.മീറ്ററാണ് നുഗുവിന്റെ വൃഷ്ടിപ്രദേശം ഇതില്‍ ഭൂരിഭാഗവും കേരളത്തിലാണെന്ന പ്രത്യേകതയുമുണ്ട്. നുഗു അണക്കെട്ട് നിര്‍മിക്കുമ്പോള്‍ വൃഷ്ടിപ്രദേശമായ വയനാട്ടില്‍ ആകെമഴ ശരാശരി 60 ഇഞ്ചായിരുന്നു കണക്കാക്കിയിരുന്നത്.
1240 അടി നീളമുള്ള അണക്കെട്ടില്‍ 5.40 സ്‌ക്വയര്‍ കി.മീറ്ററാണ് വെള്ളം വ്യാപിച്ചു കിടക്കുന്നത്. 310.75 ലക്ഷം രൂപയാണ് നുഗുവിന്റെ നിര്‍മാണ ചിലവ്. ഇന്ന് ഒരു തടയണ നിര്‍മിക്കാന്‍ കോടികള്‍ ചിലവഴിക്കുമ്പോഴാണ് ഇത്രയും കുറഞ്ഞ ചിലവില്‍ നുഗു അണക്കെട്ടിന്റെ നിര്‍മാണം നടന്നത്. 666 ക്യുബിക്‌സ് ജലമാണ് നുഗുവിന്റെ സംഭരണശേഷി. 55 കി.മീറ്ററാണ് നുഗുവിന്റെ പ്രധാന കനാലിന്റെ നീളം. 90 അടിയാണ് ഈ അണക്കെട്ടിന്റെ ഉയരം. 20000 ഏക്കര്‍ സ്ഥലത്ത് കൃഷിക്ക് വെള്ളം ലഭ്യമാക്കാമെന്നായിരുന്നു ബ്രിട്ടീഷുകാര്‍ ഈ പദ്ധതി വിഭാവനം ചെയ്തത്
നുഗു അണക്കെട്ടിന് ചുറ്റും നിബിഡ വനമാണ്. നുഗുവിനും താര്‍ക്കയ്ക്കുമുള്ള മറ്റൊരു നേട്ടമാണ് ഇവിടുത്തെ വന്‍ മത്സ്യസമ്പത്ത്. കര്‍ണാടക ഫിഷറീസ് വകുപ്പ് മത്സ്യ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നതിനുളള വന്‍ ഹാച്ചറിയാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ചെമ്പല്ലി,തിലോപ്പിയ, മാഫിയ, സില്‍വര്‍ കാര്‍ഫ്, ഗ്രാസ് കാര്‍ഫ്, മൃഗാള്‍, റുഗു, കട്‌ല എന്നിവക്ക് പുറമെ കൊഞ്ചും അടുത്തകാലത്തായി ഇവിടെ കൃഷി ചെയ്ത് വിപണനം നടത്തുന്നുണ്ട്. മെയ് 15 ഓടെ മാതൃമത്സ്യങ്ങള്‍ക്ക് ഹോര്‍മോണ്‍ കുത്തിവയ്ക്കും. ജൂണ്‍ 25-മുതല്‍ മത്സ്യകുഞ്ഞുങ്ങളുടെ വിപണനം ആരംഭിക്കും. ഒക്‌ടോബര്‍ 30 വരെ ഇവിടെ മീന്‍കുഞ്ഞുങ്ങളെ ലഭിക്കും.
കേരളത്തില്‍ നിന്നുള്ള ജലംകൊണ്ട് നിലനില്‍ക്കുന്ന കര്‍ണാടകയിലെ മൂന്ന് അണക്കെട്ടുകളോടനുബന്ധിച്ചും എണ്ണപ്പന കൃഷി കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇവക്കു പുറമെയാണ് അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം. അണക്കെട്ടുകള്‍ നിര്‍മിക്കുന്ന സമയത്ത് വൈദ്യുതി ഉല്‍പാദനം കര്‍ണാടകയുടെ പദ്ധതിയില്‍ ഇല്ലായിരുന്നു.
എന്നാല്‍ അണക്കെട്ടില്‍ സംഭരിക്കുന്ന വെള്ളം പുറത്തേക്ക് വിടുമ്പോള്‍ അതില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തിയത് ഇവിടെ വന്‍ വികസന വിപ്ലവത്തിന് തുടക്കം കുറിച്ചു. നിര്‍മിച്ച അണക്കെട്ട് തുരന്നാണ് ബീച്ചനബള്ളി, നുഗു ഡാമുകളോടനുബന്ധിച്ച് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചത്. ജലസേചനത്തിനായി തുറന്നു വിടുന്ന കനാലുകളിലെ ജലവും വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗിച്ച് കര്‍ണാടക മാതൃകയായി. അണക്കെട്ടുകളോടനുബന്ധിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിന് സ്വകാര്യ കമ്പനികളെയാണ് കര്‍ണാടക ആശ്രയിച്ചത്. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യും. കൂടിയ വിലക്ക് എടുക്കേണ്ടിവരുന്നതിനാല്‍ ഈ വൈദ്യുതി തുടക്കത്തില്‍ വ്യാവസായിക ആവശ്യത്തിനായിട്ടാണ് വിനിയോഗിച്ചിരുന്നത്. പിന്നീട് എച്ച്.ഡി.കോട്ട താലൂക്കിലെ ജനങ്ങള്‍ക്ക് ഗാര്‍ഹികാവശ്യത്തിനും ഈ വൈദ്യുതി നല്‍കാന്‍ തുടങ്ങി.
താര്‍ക്കയും നുഗുവും വയനാട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചെറിയ അണക്കെട്ടുകളാണ്. വെള്ളമില്ലാത്തിടത്ത് അണക്കെട്ടുകള്‍ നിര്‍മിച്ചാണ് കര്‍ണാടക ഈ നേട്ടങ്ങള്‍ കൊയ്യുന്നത്. ഈ അണക്കെട്ടുകളേക്കാള്‍ വലുതാണ് ബീച്ചനഹള്ളിയിലെ കബനി അണക്കെട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 3 days ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 3 days ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 3 days ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 3 days ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 3 days ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 3 days ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 3 days ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 3 days ago
കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
uae
• 3 days ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 3 days ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 4 days ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 4 days ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 4 days ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 4 days ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 4 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 4 days ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 4 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 4 days ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 4 days ago
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ് ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല
National
• 4 days ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 4 days ago