HOME
DETAILS
MAL
കൊവിഡ് സര്‍ട്ടിഫിക്കറ്റ്: സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി
backup
June 18 2020 | 03:06 AM
റിയാദ്: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി റിയാദില്‍ അറിയിച്ചു. ഇത്തരത്തില്‍ ഒരു നിബന്ധനയുമില്ലാതെയാണ് പ്രവാസികള്‍ ഇതുവരെ നാട്ടില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരും ഇതുവരെ ഒരു നിബന്ധനയും പുറത്തിറക്കിയിട്ടില്ല.
പുതിയ തീരുമാനം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ സമാനമായ കേസില്‍ ഒഡിഷ സര്‍ക്കാര്‍ എടുത്ത നടപടി സുപ്രിം കോടതി റദ്ദാക്കിയ കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനാല്‍ ഏകപക്ഷീയ നടപടി റദ്ദ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപെട്ടു. ഹരജി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."