പത്തുകുളങ്ങരയില്‍ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു
കൊടകര: പുലിഭീതിയില്‍ നില്‍ക്കുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ പത്തുകുളങ്ങരയില്‍ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു.
പുലിയെ ആകര്‍ഷിക്കാനായി ജീവനുള്ള ഒരു പട്ടിയേയും കെണിക്കുള്ളിലാക്കിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് പത്തുകുളങ്ങര വനാതിര്‍ത്തിയിലെ പറമ്പില്‍ മേയാന്‍ വിട്ടിരുന്ന ചീനിക്കല്‍ ഷംസുവിന്റെ പോത്തിനെയാണ് പുലിപിടിച്ചത്.
ഈ പ്രദേശം ജനവാസകേന്ദ്രമായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. ഇതേ തുടര്‍ന്നാണ് പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കുണ്ടായി വനമേഖലയില്‍ സ്ഥാപിച്ചിരുന്ന രണ്ട് കൂടുകളിലൊന്നാണ് പത്തുകുളങ്ങരയിലേക്ക് മാറ്റി വച്ചിരിക്കുന്നത്.
പുലിയെ കൂടാതെ ആനയും കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് എത്തിയിരുന്നു. വനാതിര്‍ത്തിയില്‍ താമസിക്കുന്ന പല്ലിക്കാട്ടില്‍ റഹിമിന്റെ പ്ലാവിലെ ചക്കകള്‍ തിന്ന ആന വനത്തിനുള്ളിലെ പനകളും ഒടിച്ച് തിന്നിരുന്നു. ആനശല്യം ഒഴിവാക്കാനായി സോളാര്‍ വേലി സ്ഥാപിക്കാനും നടപടിയായിട്ടുണ്ട്.
നായാട്ടുകുണ്ട്, ഇഞ്ചക്കുണ്ട്, പത്തുകുളങ്ങര മൈതാനം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍വേലി സ്ഥാപിക്കാന്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയായതായി ഡി.എഫ്.ഒ ആര്‍. കീര്‍ത്തി അറിച്ചു.
റെയ്ഞ്ച് ഓഫിസ് ഇന്‍ചാര്‍ജ് എസ്.എല്‍. സുനിലാല്‍, അസി. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പി.എസ് ഷൈലന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.എസ് ഷിജു, പി.കെ സ്വീഡിഷ്, പി.വി രാജന്‍ ചേര്‍ന്നാണ് കൂട് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."