HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്
backup
June 18 2020 | 03:06 AM
പ്രതിഷേധ സദസ് ഇന്ന്
കോഴിക്കോട്: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിനെതിരേ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതി പ്രത്യക്ഷ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ഇന്നു രാവിലെ 11നു കോഴിക്കോട് നോര്‍ക്ക ഓഫിസിനു മുന്നില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും. പ്രവാസികളുടെ ദുരിത സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാതെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാട് രക്ഷതേടി നാടണയാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാണ്.
പല രാജ്യങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശിക്കും പ്രകാരം വേഗത്തില്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങളില്ല. മാസങ്ങളായി വരുമാനമില്ലാതെ കഴിയുന്ന പ്രവാസികള്‍ക്ക് ടിക്കറ്റും മറ്റു ചെലവുകളും വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് തിരിച്ചുവരാനുള്ള അവസരം നിഷേധിക്കുകയാണ്. ടെസ്റ്റ് അനിവാര്യമാണെങ്കില്‍ പ്രവാസികള്‍ക്ക് അവകാശപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് ചെലവഴിക്കുകയും നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. റശീദ് ഫൈസി വെള്ളായിക്കോട്, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി.പി സുബൈര്‍ മാസ്റ്റര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി ദ. കന്നഡ, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബഷീര്‍ ഫൈസി ദേശമംഗലം, ബഷീര്‍ ഫൈസി മാണിയൂര്‍, മുഹമ്മദ് ഫൈസി കജെ, ശുഹൈബ് നിസാമി, എ. നിയാസ്, ഡോ. ടി. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, എന്‍.എന്‍ ഇഖ്ബാല്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ശമീര്‍ ഫൈസി ഒടമല, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സി.ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, സഹല്‍ പി.എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം കണ്ടത്തില്‍ കൊല്ലം, ത്വാഹ എം.എസ് നെടുമങ്ങാട് സംബന്ധിച്ചു. താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതവും ഒ.പി.എം അശ്‌റഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."