വെട്ടേറ്റ് വയോധികന്റെ മരണം മനോനില തകരാറിലായ ഭാര്യയെ അറസ്റ്റ് ചെയ്തു
വടക്കാഞ്ചേരി : ശരീരത്തില്‍ വെട്ടേറ്റ പരുക്കുകളോടെ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ്. മനോനില തെറ്റിയ അവസ്ഥയിലുള്ള ഭാര്യയെ പൊലിസ് അറസ്റ്റു ചെയ്തു.
തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ കോളനിയില്‍ കല്ലുംപുറത്ത് വീട്ടില്‍ ബാലനെ (68) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ഭാരതി (62)യെ വടക്കാഞ്ചേരി പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഭാരതി തന്നെയാണ് ബാലന് മരിച്ച് കിടക്കുന്നത് പഞ്ചായത്ത് മെമ്പര്‍ വാസസുരേഷിനെ വിളിച്ചറിയിച്ചത്.
ഇവരുടെ നേതൃത്വത്തില്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു മദ്യപാനിയായ ബാലന് മദ്യലഹരിയില്‍ വീട്ടിലെത്തി വഴക്കുണ്ടാക്കുന്നതു നിത്യസംഭവമാണ് . ബാലനെ കൂടാതെ മനോരോഗികളായ ഭാര്യ ഭാരതിയും മകന് ഗിരിജനും മാത്രമാണ് വീട്ടിലുള്ളത് . കഴിഞ്ഞ രാത്രിയിലും ബാലന് മദ്യപിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ഭാര്യയേയും മകനേയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഭാരതി പ്രാണരക്ഷാര്‍ത്ഥം ഭര്‍ത്താവിനെ ആക്രമിച്ചത്.
പൊലിസ് നടത്തിയ ചോദ്യം ചെയ്യലിന്റേയും ശാസ്ത്രീയ പരിശോധനകളുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും വീട്ടിലെത്തി തെളിവെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."