സംസ്ഥാന പൊലിസ് അതിരുവിടുന്നു, നിലയ്ക്ക് നിര്‍ത്തണം; കേന്ദ്ര സി.പി.എം നേതൃത്വത്തിന് വി.എസിന്റെ കത്ത്
ന്യൂഡല്‍ഹി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന് സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്തു നല്കി.
സംസ്ഥാനത്തെ പൊലിസിന്റെ നടപടികള്‍ അതിരുവിടുകയാണെന്നും പൊലിസിനെ നിലക്കുനിര്‍ത്തണമെന്നും വി.എസ് കേന്ദ്ര നേതൃത്വത്തിന് നല്കിയ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പോക്ക് ശരിയല്ല. തിരുത്തല്‍ നടപടി വേണം. വിവിധ വിഷയങ്ങളില്‍ ജനവികാരം സര്‍ക്കാരിന് എതിരാണെന്നും വി.എസ് വ്യക്തമാക്കിയിട്ടുണ്ട്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്കിയ കുറിപ്പിലാണ് സംസ്ഥാന ഭരണത്തെ സംബന്ധിച്ച് തന്റെ നിലപാട് ഭരണ പരിഷ്കരണ കമ്മിഷന് അധ്യക്ഷന്‍ കൂടിയായ വി.എസ് അച്യുതാനന്ദന് വ്യക്തമാക്കിയിരിക്കുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മക്ക് പൊലിസ് മര്‍ദനമേറ്റതും സര്‍ക്കാര്‍ പ്രശ്നത്തെ വേണ്ടത്ര ജാഗ്രതയോടെ കാണാഞ്ഞതും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ലോ അക്കാദമി വിവാദം, മൂന്നാറിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് ഉണ്ടാകുന്ന വിവാദങ്ങള്‍, ബന്ധു നിയമനം തുടങ്ങിയ വിഷയങ്ങളിലെല്ലാം സംഭവിച്ച വീഴ്ചകളും കുറിപ്പിലുണ്ട്. കേന്ദ്ര നേതൃത്വം ഇടപെട്ട് അടിയന്തരമായി തിരത്തല് നടപടികള്‍ സ്വീകരിക്കണമെന്ന് കുറിപ്പില്‍ ആവശ്യപ്പെടുന്നു.
വി.എസിന്റെ കുറിപ്പ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, സംസ്ഥാന വിഷയങ്ങള്‍ അവിടെ വച്ച് പരിഹരിക്കണമെന്നായിരുന്നു ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."