ബുണ്ടസ്‌ലിഗ: ബയേണിന് കിരീടം
ബര്‍ലിന്‍: ജര്‍മന്‍ ബുണ്ട@സ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് കിരീടം. തുടര്‍ച്ചയായ എട്ടാം തവണയാണ് ബയേണ്‍ ലീഗ് കിരീടം സ്വന്തമാക്കുന്നത്.
സീസണില്‍ ര@ണ്ടു റൗണ്ട@് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബയേണിന്റെ കിരീട നേട്ടം. 43ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടിയ ഗോളിലായിരുന്നു ബയേണ്‍ മ്യൂണിക് വെര്‍ഡര്‍ ബ്രമനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്.
ലെവന്‍ഡോസ്‌കിയുടെ സീസണിലെ 31ാം ഗോള്‍ കൂടിയായിരുന്നു ഇന്നലെ പിറന്നത്. ലീഗില്‍ ര@ണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ രണ്ട@ാംസ്ഥാനക്കാരായ ബൊറൂസ്യ ഡോര്‍ട്മുണ്ട@ിനേക്കാള്‍ പത്ത് പോയിന്റ് മുന്നിലാണ് ബയേണ്‍. 32 കളിയില്‍ നിന്ന് 76 പോയിന്റാണ് ബയേണ്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്മുണ്ടിന് 31 മത്സരത്തില്‍ നിന്ന് 66 പോയിന്റുമുണ്ട്. ലീഗില്‍ തുടര്‍ച്ചയായ 18ാം ജയത്തോടെയായിരുന്നു ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."