ആട് വളര്‍ത്തല്‍ പരിശീലനം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
അഞ്ചല്‍: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിക്കുന്ന ആട് വളര്‍ത്തല്‍ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇന്ന് രാവിലെ 11ന് മന്ത്രി കെ. രാജു നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷനാകും.
ഗോ സമൃദ്ധി-2018 കന്നുകാലി ഇന്‍ഷുറന്‍സ് പോളിസി, ഗോ വര്‍ധിനി-2018 കന്നുകുട്ടി പരിപാലന പദ്ധതിയുടെ പാസ്ബുക്ക്, ദുരന്ത നിവാരണ ഫണ്ട് എന്നിവയുടെ വിതരണവും ഇതോടനുബന്ധിച്ച് നടക്കും. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശികുമാര്‍, പത്താനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്, അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗം കെ.സി ബിനു, മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ ഡോ. എന്‍.എന്‍ ശശി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."