HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
April 19 2017 | 22:04 PM
കോഴിക്കോട്: പേരാമ്പ്രയിലെ കശുവണ്ടി എസ്റ്റേറ്റുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം കാരണം എഴുപതോളം കുട്ടികള്‍ രോഗബാധിതരാണെന്ന സ്വകാര്യ ചാനല്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി, സോഷ്യല്‍ ജസ്റ്റിസ് സെക്രട്ടറി എന്നിവരോട് ഒരു മാസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ 168 കേസുകള്‍ പരിഗണിച്ചു. 30 കേസുകള്‍ തീര്‍പ്പാക്കി. നാല് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അടുത്ത സിറ്റിങ് മെയ് 17ന് നടക്കും. മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് ചെയര്പേഴ്സന് പി. മോഹന്‍ദാസ്, കോര്‍ട്ട് ഓഫിസര്‍ വി.ആര് അജിത കുമാരി സിറ്റിങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."