HOME
DETAILS

സൂര്യാതപം: തൊഴിലിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി

  
backup
March 30 2019 | 06:03 AM

%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a4%e0%b4%aa%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf-2

കാക്കനാട്: സൂര്യാതപം കണക്കിലെടുത്ത് തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കണമെന്ന ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ റീജിയണല്‍ ജോയിന്‍ ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാലിന്റെ നിര്‍ദ്ദേശപ്രകാരം മധ്യമേഖലയില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ പരിശോധന തുടരുന്നു. ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ നിര്‍മാണ സൈറ്റുകളിലും പി.ഡബ്ല്യു.ഡി കരാര്‍ പണികളിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികളോട് 12 മണി മുതല്‍ മൂന്ന് മണിവരെ ജോലി ചെയ്യരുതെന്ന് നിര്‍ദേശിച്ചു. തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്ന കരാറുകാരോട് ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ചെറുകിട നിര്‍മാണ സ്ഥലങ്ങളിലും ഉത്തരവ് ലംഘിച്ച് ജോലികള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് സ്റ്റോപ്പ് മെമ്മോ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും റീജിയണല്‍ ജോയിന്‍ ലേബര്‍ കമ്മിഷണര്‍ കെ ശ്രീലാല്‍ അറിയിച്ചു.
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് തൊഴില്‍ വകുപ്പ് തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.
നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വരുംദിവസങ്ങളില്‍ തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകും. അതീവഗുരുതരമായ കാലാവസ്ഥ കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകളും തൊഴിലാളികളും സുരക്ഷ മുന്‍നിര്‍ത്തി തൊഴില്‍സമയം പാലിക്കേണ്ടതാണെന്ന് റീജിയണല്‍ ജോയിന്‍ ലേബര്‍ കമ്മിഷണര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1800425552 14, 155300, 04842422244 എന്നീ നമ്പറുകളില്‍ വിളിച്ച് പരിഹാരം തേടേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  18 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  18 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  18 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  18 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  18 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  18 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  18 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  18 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  18 days ago