HOME
DETAILS

മഴക്കൊയ്ത്തിന് ജില്ലാ പഞ്ചായത്തിന്റെ ജലം സുലഭം പദ്ധതി

  
backup
April 19 2017 | 22:04 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e


കണ്ണൂര്‍: കാലവര്‍ഷമെത്തുന്നതോടെ ജില്ലയിലെ മുഴുവന്‍ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള മഴവെള്ള സംഭരണ സംവിധാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലം സുലഭം പദ്ധതി ആരംഭിക്കുന്നു. എല്ലാ വീട്ടിലും മഴവെള്ള ശേഖരണമെന്നതാണ് ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെയും മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. ജില്ലയിലെ മുഴുവന്‍ വീട്ടിലും കിണര്‍ റീച്ചാര്‍ജ് യൂനിറ്റും മഴക്കുഴിയും ഒരുക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാതലത്തിലും വാര്‍ഡ് തലത്തിലും വിപുലമായ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. 25നകം ബ്ലോക്ക് തലത്തിലുള്ള സമിതികള്‍ രൂപീകരിക്കും. 30 നകം പഞ്ചായത്ത് സമിതികള്‍ക്കും രൂപം നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീച്ചാര്‍ജ് സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു കിണറിന് പരമാവധി 8000 രൂപ വിനിയോഗിക്കാം. കൂടുതല്‍ വരുന്ന തുക ഗുണഭോക്തൃവിഹിതമായി വകയിരുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡുള്ള കുടുംബങ്ങളെയാണ് ഇതിനായി ഗുണഭോക്താക്കളാക്കുക. സ്വന്തം പുരയിടത്തിലെ കിണര്‍ റീച്ചാര്‍ജ് പ്രവൃത്തിയില്‍ ഒരു തൊഴിലാളിയായി ഉടമ പങ്കെടുക്കുകയും വേണം. കുളം വൃത്തിയാക്കല്‍, കുളം പുനരുദ്ധാരണം, ചെക്ക്ഡാം നിര്‍മാണം, മണ്‍കയ്യാല- കല്ല് കയ്യാല നിര്‍മാണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം രാമകൃഷ്ണന്‍, ഐ.ആര്‍.ടി.സി റിസര്‍ച്ച് കോഓര്‍ഡിനേറ്റര്‍ പ്രഫ. ബി.എം മുസ്തഫ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ എന്‍.വി രജിത, ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ അഷ്‌റഫ്, മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ ഓഫിസര്‍ വി.വി പ്രകാശ്, സലാം എന്നിവര്‍ ക്ലാസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  8 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  28 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  32 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  37 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago