സുഡാനിലേക്ക് വി.കെ സിങ്: ഓപ്പറേഷന്‍ സങ്കട്‌മോചന്‍ ഇന്ത്യക്കാരുടെ സങ്കടം തീര്‍ക്കുമോ?
ന്യൂഡല്‍ഹി: കലാപബാധിത ദക്ഷിണ സുഡാനില്‍ നിന്ന് 500 ല്‍ അധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രി വി.കെ സിങിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
'ഓപ്പറേഷന്‍ സങ്കട്‌മോചന്‍' എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വികെ സിങ് സുഡാനിലേക്കു തിരിച്ചു.
വ്യോമസേനയുടെ ഹെര്‍ക്കുലീസ് 2സി വിമാനങ്ങള്‍ ഉപയോഗിച്ചാകും ഇന്ത്യക്കാരെ ഒഴിപ്പിക്കുക.
മലയാളികള്‍ ഉള്‍പ്പെടെ സുഡാനില്‍ ഉള്ളവര്‍ക്ക് അനുഗ്രഹമാകും കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
എത്ര ഇന്ത്യക്കാര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാറിന് വ്യക്തമായ കണക്കില്ല.
ഞങ്ങള്‍ വ്യക്തമായ കണക്കിനു ശ്രമിക്കുകയാണ്. അവിടെ എത്തിയതിനു ശേഷമെ കൃത്യമായി എന്തെങ്കിലും പറയാനാകൂ - വി.കെ സിങ് പറഞ്ഞു.
300ല്‍ അധികം ഇന്ത്യക്കാര്‍ ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ടുചെയ്തു.#OperationSankatMochan begins at crack of dawn. Two C 17 aircraft leave for Juba with @Gen_VKSingh on board. pic.twitter.com/DsmQJK5eHz
— Vikas Swarup (@MEAIndia) July 14, 2016
യുഎന്നിന്റെ കണക്കുപ്രകാരം 36000ല്‍ അധികം ദക്ഷിണ സുഡാന്‍കാര്‍ കലാപം മൂലം നാട്ടില്‍നിന്ന് പാലായനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."