മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി; പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചുനീക്കി
മൂന്നാര്‍: അനധിത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ മൂന്നാറില്‍ തുടങ്ങി. സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന് കുരിശ് പൊളിച്ചുമാറ്റി. സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള വന്‍ ഉദ്യോഗസ്ഥ- പൊലിസ് സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വിശ്വാസികളില്‍ കടുത്ത പ്രതിഷേധമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ന് പുലര്‍ച്ചെ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിട്ട് തടഞ്ഞിരുന്നു. ജെ.സി.ബി ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കിയാണ് ഉദ്യോഗസ്ഥര്‍ കയ്യേറ്റഭൂമിയിലെത്തിയത്.
സബ് കലക്ടര്‍ ശ്രീറാം വെങ്കട്ടരാമന് റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടിക ശേഖരിച്ച ശേഷമാണ് കഴിഞ്ഞദിവസം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്.
Also Read... സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ പൂര്‍ണപിന്തുണ: ഹസന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."