അഗ്നിരക്ഷാ യൂനിറ്റ് ഉടന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
കൂറ്റനാട്: തൃത്താല മേഖലയില്‍ അഗ്‌നിരക്ഷാ യൂനിറ്റിന്റെ അഭാവം കൂറ്റനാട് വ്യാഴാഴ്ച നടന്ന തീപ്പിടത്തത്തിന്റെ വ്യാപ്തി കൂട്ടി. വൈകിട്ട് എട്ടുമണിയോടെ തുടങ്ങിയ തീപ്പിടിത്തം പെട്ടെന്ന് അണയ്ക്കാന്‍ സാധിക്കാത്തത് പ്രശ്‌നം രൂക്ഷമാക്കി.സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഏറ്റവും മുകളിലെ നിലയില്‍നിന്ന് അഗ്‌നിപടര്‍ന്ന് ഒരു നില പൂര്‍ണമായി കത്തിയമര്‍ന്നതിനുശേഷമാണ് കുന്ദംകുളത്തുനിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയത്.
ആളിപ്പടരുന്ന തീയണയ്ക്കാനാവാതെ അരമണിക്കൂറോളം കഴിഞ്ഞാണ് ഷൊര്‍ണൂരില്‍നിന്ന് രണ്ട് യൂനിറ്റ് അഗ്‌നിശമനസേനകൂടിയെത്തിയത്. തീയണയ്ക്കുന്നതിനിടയില്‍ അഗ്‌നിശമന വാഹനങ്ങളുടെ വെള്ളം തീര്‍ന്നതും പ്രശ്‌നമായി. ഇടവിട്ട സമയങ്ങളില്‍ പുറത്തുപോയി വെള്ളംനിറച്ചുവന്നാണ് തീ കെടുത്താന്‍ ശ്രമിച്ചത്. അവസാനം അഗ്‌നിശമന വാഹനങ്ങളില്‍ കൂറ്റനാട് ആശുപത്രി പ്രദേശത്തു നിന്നുതന്നെ വെള്ളം നിറച്ചു. സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള കടകള്‍ക്ക് തീ പടരാതെ നാട്ടുകാരും അഗ്‌നിശമനപ്രവര്‍ത്തകരും ഒന്നിച്ച് പ്രവര്‍ത്തിച്ചു.
തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന് മീറ്ററുകള്‍ക്കകലെ എതിര്‍വശത്ത് പെട്രോള്‍ പമ്പും സ്ഥിതി ചെയ്യുന്നത്. സംഭവ സമയത്ത് കാറ്റില്ലാത്തതിനാല്‍ കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചില്ല. പൊന്നാനി, കുന്ദംകുളം, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ അഗ്‌നിശമന യൂനിറ്റുകള്‍ സംഭവസ്ഥലത്തെത്തിയപ്പോഴേയ്ക്കും അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. അതെ സമയം അഗ്‌നി രക്ഷാ സേന മുന്‍പു നടത്തിയ പരിശോധനയില്‍ തീപിടുത്തം തടയാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന സൂപ്പര്‍ മാര്‍ക്കറ്റിന് നടപടി സ്വികരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു.
തൃത്താല മേഖലയില്‍ അടിയന്തരഘട്ടങ്ങളില്‍ സഹായത്തിനായി അഗ്‌നിശമന യൂനിറ്റില്ലാത്തത് മേഖലയിലുണ്ടാകുന്ന ദുരന്തങ്ങളുടെ വ്യാപ്തി കൂട്ടിയിരിക്കുകയാണ്. തൃത്താല മണ്ഡലത്തില്‍ കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സമയത്തും രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിശമനസേനയുടെ സേവനം വൈകിയാണ് എത്തിയത്. ഈ ദുരന്തത്തിനു ശേഷവും തൃത്താല മണ്ഡലത്തില്‍ അഗ്‌നിരക്ഷാ യൂനിറ്റ് ഉടന്‍സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."