അറുപുഴയിലെ കുരുന്നുകള്‍ ചോദിക്കുന്നു, ഞങ്ങളുടെ അങ്കണവാടി എന്നുതുറക്കും....?
പറളി: കഴിഞ്ഞ പ്രളയകാലത്ത് തകര്‍ച്ചനേരിട്ട അങ്കണവാടി തുറക്കുന്നതും കാത്തിരിപ്പാണ് ഒരു കൂട്ടം കുരുന്നുകള്‍. പറളി കടവത്തുനിന്നും അറുപുഴ റോഡിലേയ്ക്കുള്ള അങ്കണവാടിയാണ് നന്നാക്കാനെന്ന പേരില്‍ മാസങ്ങളായി അടച്ചിട്ടിട്ട്. ഇതുമൂലം ഇവിടെ എത്തിയിരിക്കുന്ന കുരുന്നുകള്‍ ഇപ്പോള്‍ സമീപത്തെ താല്കാലിക അങ്കണവാടിയിലാണ്. ഓഗസ്റ്റിലെ പ്രളയകാലത്ത് മരം വീണ് അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു. എന്നാല്‍ പുതുക്കിപണിയില് പഞ്ചായത്ത് പദ്ധതിയിട്ടിട്ടുണ്ടെങ്കിലും അങ്കണവാടി തുറക്കല്‍ നീളുകയാണ്.
മേയില്‍ പണികഴിഞ്ഞ് തുറന്നുകൊടുക്കുന്നത് പറഞ്ഞിരുന്നെങ്കിലും സാമ്പത്തിക വര്ഷമവസാനിക്കാറായതും തെരഞ്ഞെടുപ്പുകാലമായതും അങ്കണവാടിയുടെ നവീകരണം വൈകാന്‍ കാരണമാകുന്നു. ഇതുമൂലം അങ്കണവാടിയായി ഉപയോഗിക്കുന്നത് പരിസരത്തെ ഒരു വീടാണ്. സ്വകാര്യ വ്യക്തി നല്കിയ വീടിന് മാസം 750 രൂപ വാടകയും നല്‍കണം. പത്തിലധികം കുട്ടികളുള്ളിടത്ത് സ്ഥലപരിമിധിമൂലം പത്തില്‍ താഴെ കുട്ടികളായി മാറിയെന്ന് അങ്കണവാടി അധികൃതര്‍ പറയുന്നു. അറുപുഴ, ആലിക്കല്‍ റോഡ്, കുംഭാരകോളനി എന്നിവടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് അറുപുഴ അങ്കണവാടിയിലെത്തുന്നത്. മെയ്മാസത്തില്‍ തുറക്കുമെന്നു പറഞ്ഞ അധികൃതരുടെ ഉത്തരവ് സാധ്യമാകുന്നത് കണ്ടറിയണം. താല്‍ക്കാലിക കെട്ടിടത്തില്‍ വര്‍ക്കറുടെയും ഹെല്‍പ്പറുടെയും പഠിത്തത്തില്‍ ഉണ്ടും ഉറങ്ങിയും കളിച്ചും കുരുന്നുകള്‍ നാളുകള്‍ നീക്കുമ്പോഴും ഞങ്ങളുടെ അങ്കണവാടി എന്നുതുറക്കുമെന്ന് ഉത്തരമില്ലാത്ത ചോദ്യമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."