ലഹരി മുക്ത തെക്കേപ്പുറം; സ്‌കൂള്‍ തല പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ണാഭമായ പുനരാരംഭം
കുറ്റിച്ചിറ: തെക്കേപ്പുറം ശബ്ദം, വേ ടു ഫലാഹ് എന്നീ കൂട്ടായമകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരി മുക്ത തെക്കേപ്പുറം പദ്ധതിയുടെ ഭാഗമായുള്ള സ്‌കൂള്‍ തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ണാഭമായ പുനരാരംഭം. റമദാന്‍ കാലയളവിനു ശേഷം പ്രദേശത്തെ കലാലയങ്ങളെ കേന്ദ്രീകരിച്ച് പുനരാരംഭിച്ച പദ്ധതി കുറ്റിച്ചിറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എം.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരപ്പില്‍ എം.എം. ജൂബിലി കോളേജ് എന്നീ കേന്ദ്രങ്ങളിലായി എന്‍.എസ്.എസ്, സൗഹൃദ ക്ലബ്ബ്, എം.എം ജൂബിലി ഫൗണ്ടേഷന്‍, കോഴിക്കോട് റെയ്ഞ്ച് എക്‌സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി വിവിധ ബാച്ചുകളിലായി ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
വിവിധ ഇടങ്ങളിലായി സംഘടിപ്പിച്ച സെഷനുകളില്‍ എക്‌സൈസ് സിവില്‍ ഓഫിസര്‍മാരായ സന്തോഷ് ചെറുവോട്ട്, ജയപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
എം.കെ ഫൈസല്‍, പി. മുഹമ്മദ് മുസ്തഫ, ഷൈജ പര്‍വീണ്‍, സഹാന, വി.എസ് ഷൈജു, പ്രജീഷ്, വി.പി അഭിജിത്ത്, തെക്കേപ്പുറം ശബ്ദം ഭാരവാഹികളായ കെ.വി സുല്‍ഫിക്കര്‍ അലി, എ.വി സക്കീര്‍ ഹുസൈന്‍, ഷഹീല്‍ പി.വി, മുഹമ്മദ് ജവാദ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
പ്രദേശത്തെ മുഴുവന്‍ വിദ്യാലയങ്ങളിലെയും കൗമാരപ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണ പരിപാടികള്‍ക്കാണ് പദ്ധതിയിലൂടെ രൂപം നല്‍കിയിട്ടുള്ളത്. ജൂലായ് മാസത്തോടെ സ്‌കൂള്‍തല പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."