കണ്ണൂര്‍ സര്‍വകലാശാല
ഇന്റേണല്‍ മാര്‍ക്ക്
ഓണ്‍ലൈനായി
സമര്‍പ്പിക്കണം
നാലാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ (സി.സി.എസ്.എസ് - 2014 അഡ്മിഷന്) ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകള്‍ ഓണ്‍ലൈനായി ജൂലൈ 14 മുതല്‍ 23 വരെ സമര്‍പ്പിക്കാവുന്നതാണ്. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ട് ജൂലൈ 30നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ബന്ധപ്പെട്ട കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും വകുപ്പ്തലവന്മാരും ഈ കാര്യം പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്. ഫോണ്‍ 0497 2715405.
ഏകജാലകം:
അലോട്ട്മെന്റ്
18ന് പ്രസിദ്ധീകരിക്കും
രണ്ടാം അലോട്ട്മെന്റിനുശേഷം വിദ്യാര്‍ഥികളില്‍നിന്നു ലഭിച്ച പരാതികള്‍ തീര്‍പ്പാക്കിക്കൊണ്ട് ലഭ്യമായ ഒഴിവുകള്‍ക്കനുസരിച്ച് മൂന്നാം അലോട്ട്മെന്റ് ലിസ്റ്റ് 18ാം തിയതി പ്രസിദ്ധീകരിക്കുന്നതാണ്. 19, 20, 21 തിയതികളില്‍ വിദ്യാര്‍ഥികള്‍ ഫീസടച്ച് കോളജുകളില്‍ പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
'സേ' പരീക്ഷകളില്‍ പാസായ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം തന്നെ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം സര്‍വകലാശാല ഒരുക്കിയിട്ടുണ്ട്. സേ പരീക്ഷ ജയിച്ചവരെയുംഅലോട്ട്മെന്റ് ലിസ്റ്റില്‍ ബാക്കിയുള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് നാലാം അലോട്ട്മെന്റ് 25ാം തീയതി പ്രസിദ്ധീകരിക്കുന്നതാണ്.
എം.ജി ബി.എ ഫലം പ്രസിദ്ധീകരിച്ചു
2016 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് (ജൂലൈ 14, വ്യാഴം) 12 മണിക്ക് ശേഷം സര്‍വ്വകലാശാല വെബ് സൈറ്റില്‍നിന്നു ഫലം ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 28 വരെ അപേക്ഷിക്കാം.
ഏകജാലകം: നാലാം അലോട്ട്മെന്റ് പ്രവേശനം 16 വരെ
ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ടമെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സല് സാക്ഷ്യപത്രങ്ങള്‍ സഹിതം ജൂലൈ 16ന് വൈകുന്നേരം 4 മണിക്കകം അലോട്മെന്റ് ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടണം.
ജൂലൈ 16നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും.
നാലാം അലോട്ട്മെന്റിന് ശേഷം താല്‍ക്കാലിക പ്രവേശനം അനുവദനീയമല്ലാത്തതിനാല്‍ പട്ടിക ജാതിപട്ടിക വര്‍ഗ വിഭാഗത്തില്പ്പെട്ടവരൊഴികെയുള്ളവര് ജൂലൈ 16ന് മുന്‍പായി ബന്ധപ്പെട്ട കോളജുകളില്‍ സ്ഥിരപ്രവേശനം നേടണം.
അല്ലാത്തപക്ഷം നിലവില്‍ ലഭിച്ച അലോട്ട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. താല്‍ക്കാലിക പ്രവേശനം നേടിയിട്ടുള്ള കുട്ടികള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിന് കോളജ് അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."