ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന്
പാലക്കാട്: ബാങ്ക് അക്കൗണ്‍ണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണം. ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന ലീഡ് ബാങ്കിന്റെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. എല്ലാ ബാങ്കുകള്‍ക്കും അക്കൗണ്‍ണ്ടണ്‍് ഉടമകള്‍ ആധാര്‍ കാര്‍ഡുമായെത്തി ആധാര്‍ നമ്പര്‍ ബാങ്കില്‍ നല്‍കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ച് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടില്‍ ചേര്‍ക്കേണ്‍ണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി 78 ശതമാനത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. നൂറ് ശതമാനത്തിലേക്ക് എത്തിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, നാഷനല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ ഏകോപനമുണ്‍ണ്ടാകണമെന്ന് യോഗത്തില്‍ ധാരണയായി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ഡെ.കലക്ടര്‍(എല്‍.ആര്‍) അബ്ദുല്‍സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ ഇ. പഴനിമല, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."