ഇ-ഡിസ്ട്രിക്ട് പദ്ധതി വ്യാപിപ്പിക്കുന്നു
കോഴിക്കോട്: ജില്ലയില്‍ റവന്യൂ വകുപ്പില്‍ നിന്നു നല്‍കിവരുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മുഴുവന്‍ ഓഫിസുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. നിലവില്‍ ചില ഓഫിസുകളില്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ പരിശോധിക്കുന്നതിന് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി. ജനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ വേഗത്തില്‍ ഗുണഭോക്താവിനു സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കും. റവന്യൂ വകുപ്പില്‍ നിന്ന് 23ല്‍പ്പരം സര്‍ട്ടിഫിക്കറ്റുകളാണു നിലവില്‍ ഓണ്‍ലൈനില്‍ വിതരണം ചെയ്യുന്നത്. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് അസ്ലം (ലാന്‍ഡ് റവന്യൂ), വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."