HOME
DETAILS
MAL
രാമനാട്ടുകര നഗരസഭാ മാലിന്യസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം
backup
March 31 2019 | 05:03 AM
ഫറോക്ക്: രാമനാട്ടുകര ചെത്തുപാലം തോടിനു സമീപത്തെ നഗരസഭാ മാലിന്യസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം.
വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള പാഴ്വസ്തുക്കള് കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 5.15നാണ് സംഭവം. ഹരിതകര്‍മസേന ശേഖരിച്ച മാലിന്യകൂനയിലാണ് തീ പടര്‍ന്നത്. ചവറുകള്‍ ആളിക്കത്തി പ്രദേശമാകെ പുകമയമായി. പ്ലാസ്റ്റിക്ക് കത്തിയ പുക ഏറെ നേരം ജനങ്ങളെ അസ്വസ്ഥരാക്കി. സംഭരണ കേന്ദ്രത്തിനു സമീപത്തെ പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭാഗികമായി കത്തി നശിച്ചു. മദ്യപിക്കാന്‍ ഇവിടെ തമ്പടിക്കുന്ന സാമുഹ്യ വിരുദ്ധര്‍ മാലിന്യ കൂമ്പാരത്തിലേക്ക് സിഗരറ്റ് വലിച്ചെറിഞ്ഞതാകും തീപിടുത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നു.
വി.കെ.സി മമ്മദ്കോയ എം.എല്‍.എ, എസ്.ഐമാരായ സി.കെ അരവിന്ദന്, എന്‍. സുബൈര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."