ജയരാജന്‍ പത്രിക നല്‍കിയത് ഒഞ്ചിയത്തെ പുഷ്പാര്‍ച്ചനക്ക് ശേഷം
കോഴിക്കോട്: വടകര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. ജയരാജനും പ്രദീപ്കുമാറിനു പിന്നാലെയാണ് പത്രിക സമര്‍പ്പിച്ചത്.
എരഞ്ഞിപ്പാലത്ത് നിന്ന് പ്രകടനവുമായെത്തിയ എല്‍.ഡി.എഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി പി.ജയരാജനും പത്രിക സമര്‍പ്പിച്ചു. 12.30ന് കലക്ടറേറ്റിലെത്തിയ ശേഷം 1.41ന് കലക്ടറുടെ ചേംബറിലെത്തുകയും 1.52ന് പത്രിക ജില്ലാ വരണാധികാരിക്ക് പത്രിക സമര്‍പ്പിക്കുകയും ചെയ്തു.
മന്ത്രി ടി.പി രാമകൃഷ്ണന്‍, ഇ.കെ വിജയന്‍ എം.എല്‍.എ, സിപി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്തു. രാവിലെ കണ്ണൂരിലെ ജനകീയ സാന്ത്വന പരിചരണ കേന്ദ്രമായ എ.ആര്‍.പി.സിയിലും മേലെ ചൊവ്വയിലെ ഡി അഡിക്ഷന്‍ സെന്ററിലും സന്ദര്‍ശനം നടത്തി. ശേഷം ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഇടതു നേതാക്കളുടെ നേതൃത്വത്തിലാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. എം.എല്‍.എമാരായ എ.എന്‍ ഷംസീര്‍, സി.കെ നാണു എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. കെ.കെ ലതികയാണ് ഡെമ്മി സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."